വാനരവസൂരി-മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു-
\പരിയാരം: വാനരവസൂരി സ്ഥീരീകരിച്ച പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രോഗിയുടെ നില സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗിയുടെ ശ്രവങ്ങള്‍ പൂനയിലെ വൈറോളജി ലാബില്‍ പരിശോധിച്ചതില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ ശരീരത്തിലെ കുമിളകള്‍ പൊട്ടിയസ്ഥലങ്ങളില്‍ ഓയില്‍മെന്റുകള്‍ ഉപയോഗിക്കുകയും പനിക്ക് പാരസിറ്റാമോള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
മറ്റ് ചികിത്സകളൊന്നും ആവശ്യമില്ലെന്നും സാധാരണ ഗതിയില്‍ 20 ദിവസം കൊണ്ട് രോഗം ഭേദപ്പെടുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.
കോവിഡ് പോലെ രോഗം പെട്ടെന്ന് പകരാന്‍ സാധ്യതയില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പയ്യന്നൂര്‍ സ്വദേശിയായ രോഗി ജൂലായ് 13നാണ് ദുബായില്‍ നിന്നും നാട്ടിലെത്തിയത്.
മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപിന്റെ നേതൃത്വത്തില്‍ ഈ രോഗിയുടെ ചികില്‍സക്കായി ഡോക്ടര്‍മാരുടെ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ.മനോജ്, ആര്‍.എം.ഒ ഡോ.എം.എസ്.സരീന്‍, നോഡല്‍ ഓഫീസര്‍ ഡോ.പ്രമോദ്, മെഡിസിന്‍ വിഭാഗത്തിലെ ഡോ.രഞ്ജിത്ത് എന്നിവരുള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്.
ജൂലൈ 13 ന് എത്തിയ രോഗി ആരൊക്കെയായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നത് ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്.
വരെ നിരീക്ഷണത്തില്‍ വെക്കാനും നിര്‍ദ്ദേശമുണ്ട്. കോവിഡ് പോലെ പെട്ടെന്ന് പകരുന്ന രോഗമല്ലെങ്കിലും പി.പി.ഇ കിറ്റ് ധരിച്ച് തന്നെയാണ് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും രോഗിയെ പരിചരിക്കുന്നത്.