1974 ല്‍ ടി.ആര്.രഘുനാഥിന്റെ സംവിധാനത്തില്‍ നിര്‍മ്മിച്ച അങ്കത്തട്ട് എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സാമ്പത്തിക പരാജയം അസിം കമ്പനിയുടെ അടിത്തറ തകര്‍ത്തു. ഇതോടെ ചലച്ചിത്ര നിര്‍മ്മാണം അവസാനിപ്പിച്ചു.
മൂലധനം(റിലീസ്-1969 ആഗസ്ത്-15).
സ്വന്തം നാടകത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പില്‍ഭാസി, പിഭാസ്ക്കരന്‍ സംവിധാനം നിര്‍വ്വഹിച്ച സിനിമ.
സത്യന്, പ്രേംനസീര്‍, ശാരദ, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ശങ്കരാടി. കോട്ടയം ചെല്ലപ്പന്, മണവാളന് ജോസഫ്, സി.എ.ബാലന്, ശ്രീലത, എ.ജെ.എഡ്ഡി, കെടാമംഗലം അലി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്.
രാമലിംഗം-എസ്.ജെ.തോമസ് കൂട്ടുകെട്ടാണ് ക്യാമറ കൈകാര്യം ചെയ്തത്.
1944-46 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ദിവാന് ഭരണത്തിനെതിരെ ജനാധിപത്യ ഭരണക്രമം സ്ഥാപിക്കാന്‍ ജനകീയസമരം ആളിപ്പടര്‍ന്ന കാലഘട്ടത്തില്‍ നടക്കുന്ന അതീവ ഹൃദയസ്പര്‍ശിയായ ഒരു കഥയാണ് മൂലധനം.
ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരംപേരുയരുന്നു എന്ന പ്രശസ്ത വിപ്ലവഗാനം ഈ സിനിമയിലാണ്.
ഗാനങ്ങള്‍(രചന-പിഭാസ്ക്കരന്‍, സംഗീതം-ദേവരാജന്‍)
1-എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തു-യേശുദാസ്.
2-ഒളിച്ചു, പിടിച്ചു-ഓടിയോടിയൊളിച്ചു-പി.സുശീല.
3-ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരംപേര്-യേശുദാസ്, സി.ഒ.ആന്റോ, വേണു.