പെരുവാമ്പ മൂലവയല്‍ ഗ്രാമോത്സവം വിഷുദിനത്തില്‍.

പെരുവാമ്പ: മൂലവയല്‍ ഗ്രാമം കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂലവയല്‍ ഗ്രാമോത്സവം ഏപ്രില്‍ 15 ബുധനാഴ്ച്ച വിഷുദിനത്തില്‍ നടക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമ്മേളനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ജോയ് ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ വച്ച് പ്രദേശത്തെ 70 വയസിന് മുകളിലുള്ള വയോജനങ്ങളെ ആദരിക്കും.

തുടര്‍ന്ന് വനിതാ കൂട്ടായ്മയുടെ ഫ്യൂഷന്‍ തിരുവാതിര ഉള്‍പ്പടെ പ്രദേശത്തെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും.

രാത്രി 9 മണിക്ക് പ്രശസ്ത പിന്നണി ഗായിക കണ്ണൂര്‍ സീനത്ത് നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് നടക്കും.

സംഘാടക സമിതി ചെയര്‍മാനും എരമം-കുറ്റൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പറുമായ പി.പി.ഭാസ്‌ക്കരന്‍, കണ്‍വീനര്‍ പ്രണവ് പെരുവാമ്പ, ട്രഷറര്‍ ടി.വി.പ്രദീപ്കുമാര്‍, പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ പി.വി മിഥുന്‍, ടി.വി.പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.