സ്വത്തിന് വേണ്ടി അമ്മയെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍-
പെരിങ്ങോം: സ്വത്തിന് വേണ്ടി 93 കാരിയായ മാതാവിനെ മര്‍ദ്ദിച്ച മകനെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു.
പെരിങ്ങോം പൊന്നമ്പാറയിലെ പലേരി വീട്ടില്‍ രവീന്ദ്രന്‍(62) ആണ് അറസ്റ്റിലായത്.
പെണ്‍മക്കളായ സൗദാമിനി, അമ്മിണി, പത്മിനി എന്നിവര്‍ക്കെതിരെയും കേസുണ്ട്.
ഇവര്‍ ഒളിവിലാണ്. മാതമംഗലം പേരൂലിലെ പി.വി.മീനാക്ഷിയമ്മയെയാണ് മര്‍ദ്ദിച്ചത്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് പെരിങ്ങോം പോലീസ് പിടികൂടിയത്.
ആരും അറിയാതെ പോകുമായിരുന്ന ഈ സംഭവം മാധ്യമപ്രവര്‍ത്തകന്‍ ശ്രീനി ആലക്കോടാണ് സമൂഹത്തെ അറിയിച്ചത്.
ഇതിന്റെ പേരില്‍ ശ്രീനിക്ക് നേരെ കടുത്ത ഭീഷണി ഉയര്‍ന്നിരുന്നെങ്കിലും സംഭവം വലിയ ഒച്ചപ്പാടായോതെട പോലീസും ആര്‍.ഡി.ഒയും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.