എം.പി.കൃഷ്ണന്‍(74) നിര്യാതനായി

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം ബോര്‍ഡ് തലശേരി ഡിവിഷന്റെ മുന്‍ അസി.കമ്മീഷണര്‍ തൃച്ചംബരത്തെ എം.പി.കൃഷ്ണന്‍(74)നിര്യാതനായി.

യു.കെ.എം.എസ്.എസ്. സംസ്ഥാന സെക്രട്ടറി, വൈസ് മെന്‍ ഇന്റര്‍നാഷണല്‍ തൃച്ചംബരം ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

ഭാര്യ: സതി, മക്കള്‍: ഡോ.രാഹുല്‍ കൃഷ്ണന്‍ (സഹകരണ ആശുപത്രി തളിപ്പറമ്പ്), രഹ്ന ശുഭന്‍.

മരുമക്കള്‍: ശുഭന്‍(മ്യുസിഷ്യന്‍), ഡോ.അനഘലാല്‍ രാഹുല്‍.

സഹോദരങ്ങള്‍: രമേശന്‍, സഹജന്‍, ചന്ദ്രന്‍, ശാന്ത, ഉഷ, പരേതയായ ചെറിയക്കുട്ടി.

മൃതദേഹം നാളെ 22ന് വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതല്‍ 12 മണിവരെ തളിപ്പറമ്പ്, തൃച്ചംബരത്തെ വസതിയിലും ഉച്ചക്ക്

വേങ്ങരയുള്ള തറവാട്ട് വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചശേഷം അവിടെ തന്നെയുള്ള കുടുംബ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.