എം.എസ്.എഫ് പൊക്കുണ്ട് ശാഖ ഉന്നത വിജയികളെ അനുമോദിച്ചു.
കുറുമാത്തൂര്‍: എം എസ് എഫ് പൊക്കുണ്ട് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനദാനവും ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസും നടത്തി.
പൊക്കുണ്ട് വ്യാപാര ഭവനില്‍ നടന്ന പരിപാടി കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു.
കെ മുസ്തഫ അധ്യക്ഷത വഹിച്ചു.
മാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. മുജീബ് റഹ്മാന്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഷൗക്കത്തലി പൂമംഗലം, ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി.അബ്ദുള്‍സലാം, വനിതാ ലീഗ് പൊക്കുണ്ട് ശാഖ പ്രസിഡന്റ് കെ.റംല ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
എംഎസ്എഫ് ശാഖ സെക്രട്ടറി എന്‍.പി.ഷസിന്‍ സ്വാഗതവും, കെ സജില നന്ദിയും പറഞ്ഞു.
