ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സാമൂഹ്യസേവനം പഠിച്ചവര്‍ ഒത്തുചേര്‍ന്നു-

പിലാത്തറ: സാമൂഹ്യസേവന വിഭാഗത്തിലെ പഠിതാക്കളായിരുന്നവരുടെ കൂട്ടായ്മ പങ്കുവെച്ച ഓര്‍മ്മകളും കഥകളും നിലവിലെ എ.എസ്.ഡബ്ല്യു വിദ്യാര്‍ഥികളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമായി.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിലെ ആദ്യത്തെ എം.എസ്.ഡബ്ല്യു (1995-98) ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം ഒത്തുചേര്‍ന്നത്.

പ്രാദേശിക കേന്ദ്രത്തിലെ സാമൂഹ്യ പ്രവര്‍ത്തക വിഭാഗവും, എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികളുടെ സംഘടനയായ സ്വാര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കിയത്.

മുന്‍ അദ്ധ്യാപകനും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ ഫാക്കല്‍റ്റിയുമായ സി.ബി.സുനില്‍ ഉദ്ഘാടനം ചെയ്തു.

സോഷ്യല്‍ വര്‍ക്ക് വിഭാഗം ടീച്ചര്‍ ഇന്‍ ചാര്‍ജ് ഡോ.എ.അനിത അധ്യക്ഷത വഹിച്ചു.

1995-98 ബാച്ച് കോ-ഓര്‍ഡിനേറ്റര്‍ പി.വി.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം മുന്‍ ക്യാമ്പസ് ഡയറക്ടര്‍ ഡോ.എം.ടി.നാരായണന്‍, മുന്‍ അധ്യാപകനും വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ബിജു ജോസഫ്, മാവൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.പി.മിനി, ചെറുതാഴം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ എന്‍.രാജേഷ്, സോഷ്യല്‍ വര്‍ക്ക് വിഭാഗം അസി.പ്രൊഫസര്‍ ഡോ.എം.എന്‍.സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളായ ഡോ.സജീവ്കുമാര്‍, ഡോ. എം.വി.ബിന്ദു, കെ.വി.രാജു, കെ.ഷാജു, പി.ബിന്ദു, കെ.എം.സുജയ് എന്നിവര്‍ അനുഭവങ്ങളള്‍ പങ്കുവെച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥി ആദിത്യ കെ വിനോദ് സ്വാഗതവും പിലാത്തറ സെന്റ് ജോസഫ്സ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം അസി.പ്രഫസര്‍ ഡോ.സി.ശശികുമാര്‍ നന്ദിയും പറഞ്ഞു.