എം.ടി സജീവന് അന്ത്യാഞ്ജലി- മരിച്ചത് മംഗളം കണ്ണൂര്‍ ബ്യൂറോ ജീവനക്കാരന്
കണ്ണൂര്‍: മംഗളം ദിനപത്രം കണ്ണൂര്‍ ബ്യൂറോ ജീവനക്കാരന് ഏണിയില്‍ നിന്ന് വീണു മരിച്ചു.
തുളിച്ചേരി ആനന്ദസദനം വായനശാലക്കു സമീപം മുണ്ടച്ചാലില്‍ എം.ടി.സജീവനാ (62) ണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമായിരുന്നു അപകടം
. വീട്ടിനു പിറകില്‍ മാങ്ങ പറിാനായി അലൂമിനിയം ഏ ണിയില്‍ കയറിയതായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് പുലര്‍ച്ചെ 3 മണിയോടെ യായിരുന്നു അന്ത്യം.
മുപ്പത് വര്‍ഷത്തിലധികമായി മംഗളം ജീവനക്കാരനാണ്.
ഭാര്യ: സരസ.
മകന്: അനഘ് (വിദ്യാര്‍ത്ഥി, ഗവ. ബ്രണ്ണന്‍ കോളജ്, തലശ്ശേരി).
മുതദേഹം ജില്ലാ ആശുപ്രതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഉച്ചക്ക് പയ്യാമ്പലത്ത് സംസ്ക്കരിച്ചു.
കണ്ണൂര്‍ യൂണിറ്റിന് വേണ്ടി ബ്യൂറോചീഫ് കെ.സുജിത്ത് റീത്ത് സമര്‍പ്പിച്ചു.
ഫോട്ടോഗ്രാഫര്‍ കൃഷ്ണന് കാഞ്ഞിരങ്ങാട്, പരസ്യ മാനേജര്‍ ബിജു എന്നിവരും ആദരാഞ്ജലികളര്‍പ്പിച്ചു.
