തളിപ്പറമ്പ്: മുജാഹിദ് ബാലുശേരിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈര്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. വികാരതീവ്രമായി പ്രതികരിക്കാറുള്ള മുജാഹിദ് ബാലുശേരിയുടെ തികച്ചും പക്വതയോടെയുള്ള പ്രസംഗം പോപ്പുലര്‍ഫ്രണ്ട്, എന്‍.ഡി.എഫ് പ്രകവര്‍ത്തകരെ പ്രകോപിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് നൗഷാദ് കീച്ചേരിയെഴുതിയ കുറിപ്പിന് മറുപടി പറഞ്ഞുകൊണ്ടാണ് പി.കെ.സുബൈര്‍ ബാലുശേരിയെ പിന്തുണച്ചിരിക്കുന്നത്. സുബൈര്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം അതേപടി ചുവടെ-
പ്രിയ സഹോദരന്
നൗഷാദ് കീച്ചേരിക്ക്
തളിപ്പറമ്പില്‍ നിന്ന്
പി.കെ. സുബൈര്‍ എഴുതുന്നത്,
താങ്കള്‍ക്കും കുടുംബത്തിനും സുഖമല്ലെ, പ്രാര്‍ത്ഥിക്കുന്നു.
നേരെ കാര്യത്തിലേക്ക് വരാം.
മുജാഹിദ് ബാലുശ്ശേരിക്കുള്ള ഒരു കുറിപ്പ് കണ്ടു. നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കുമ്പോള്‍ തന്നെ പറയട്ടെ, ചില പ്രയോഗങ്ങള്‍ അശ്ലീലമായിപ്പോയി. നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംവിധാനത്തിന്റെ സമീപകാല ചെയ്തിയെ എതിര്‍ത്തതിന് ഒരു വിശ്വാസിയോട് നോമ്പുകാലത്ത് പോലും സഹിഷ്ണതയോടെ മറുപടി പറയാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രസംഗം നിങ്ങളെ എത്ര മാത്രം അലോസരപ്പെടുത്തുന്നുവെന്ന് തെളിയിക്കുന്നു.
ബാലുശ്ശേരിയുടെ പ്രസംഗം നിങ്ങള്‍ പൂര്‍ണ്ണമായും കേള്കാത്തത് കൊണ്ടാകാം, നിങ്ങളുടെ മറുപടി പലതും അദ്ദേഹത്തിന്റെ വാദങ്ങള്ക്കുളളതല്ല. നിങ്ങള്‍ പറഞ്ഞത് തന്നെയാണ് അദ്ദേഹവും പറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ടും ഞടട ഉം നടത്തുന്ന കൊലയും അക്രമങ്ങളും ഇരുവരും സ്വയം രൂപകല്‍പ്പന ചെയ്ത വികൃത പ്രത്യയശാസ്ത്രങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്, അല്ലാതെ ദൈവത്തിനോ മതത്തിനോ വേണ്ടിയുളളതല്ല. പി.എഫ് മുന്നോട്ട് വെക്കുന്ന ആശയം ഇസ്ലാം മതത്തിന് വേണ്ടിയുള്ളതാണെന്ന് നിങ്ങള്‍ പറയുന്നത് കൊണ്ടാണ് നിങ്ങളെ മുസ്ലിം മത സംഘടനകള്‍ ഒരുപോലെ എതിര്‍ക്കുന്നത്. പോപുലര്‍ ഫ്രണ്ടിന്റേത് തീവ്രവാദ പ്രത്യയ ശാസ്ത്രവും ആര് എസ്. എസ് ന്റേത് വര്‍ഗീയ പ്രത്യയ ശാസ്ത്രവുമാണ്. അങ്ങനെയല്ലെന്നും തങ്ങളുടെത് ഹിന്ദു ധര്‍മ്മ പുന:സൃഷ്ടിക്ക് വേണ്ടിയുള്ളതാണെന്ന് RSS ഉം ഇസ്ലാമിന്റെ നിലനില്പിന് വേണ്ടിയാണെന്ന് PF ഉം പ്രചരിപ്പിക്കുമ്പോള്‍ ബാലുശ്ശേരിയെ പോലുള്ള പണ്ഡിതന്മാര്ക് സത്യം പറയേണ്ടിവരും. അതിനെന്തിനാ പത്താം ക്ലാസില്‍ തോറ്റ കാര്യം പറയുന്നത്.
അദ്ദേഹം പറഞ്ഞതില്‍ എന്താണ് തെറ്റ്. പോപ്പുലര്‍ ഫ്രണ്ട് പ്രത്യയശാസ്ത്രം ഇസ്ലാമുമായി ബന്ധമില്ലാത്തത് കൊണ്ടാണ് മഗ് രിബ് നിസ്കാരം കഴിഞ്ഞ് മടങ്ങവെ ഒരു പ്രകോപനവുമില്ലാതെ 22 കാരനായ യൂത്ത് ലീഗ് SKSSF പ്രവര്‍ത്തകനായിരുന്ന വേളം നസിറുദ്ദീനെ കുത്തിക്കൊന്ന് മുഖം പോലും വികൃതമാക്കിയത്.
നൗഷാദിന് അറിയാല്ലോ .ഇന്ത്യ പോലുള്ള രാജ്യത്ത് മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്രാപിക്കാന്‍ വലിയ പാടാ. ആകെ ഉള്ളത് കേരളത്തിലും തമിഴ് നാട്ടിലും മുസ്ലിം ലീഗും, ആന്ധ്രയില്‍ AlMMA യും ആസാമില്‍ ബദറുദീന്‍ ജമാല്‍ സാഹിബിന്റെ AlUDF മാണ്.. നിങ്ങള്‍ എതിര്‍ക്കുന്നത് ഞടട നെ മാത്രമെങ്കില്‍ ഈ സംഘടനകളെ ക്ഷീണിപ്പിക്കാന്‍ നിങ്ങള്‍ എന്തിന് ശ്രമിക്കുന്നു. കേരളത്തില്‍ എല്ലാ തിരഞെടുപ്പിലും മലപ്പുറം പോലുള്ള RSS ഇല്ലാത്ത ജില്ലയില്‍ SDPI യുടെ മുന്തിയ സ്ഥാനാര്‍ത്ഥിയെ തന്നെ ലീഗിനെതിരെ മത്സരിപ്പിക്കുന്നതിന്റെ ഛേതോവികാരം എന്താണ്. എന്ത് പോരായ്മകള്‍ ഉണ്ടെങ്കിലും ഒരു മുസ്ലിം രാഷ്ട്രീയ കൂട്ടായ്മയല്ലെ എന്ന് കരുതി വെറുതെ വിടാത്തതെന്ത്.
പോപ്പുലര്‍ ഫ്രണ്ട് 30 വര്‍ഷമായി രാജ്യത്ത് പല പേരുകളില്‍ പ്രവര്‍ത്തിക്കുന്നു. നൗഷാദ് എണ്ണിപ്പറഞ്ഞ അനേകം ഹിന്ദുത്വ അജണ്ടകള്‍ ഭരണകൂടം നടപ്പാക്കിക്കഴിഞ്ഞു. നാളിന്നു വരെ ഒളിഞ്ഞിരുന്ന് കഴുത്തറുത്തതല്ലാതെ ഏതെങ്കിലും സമര മുഖത്ത് പ്രത്യക്ഷപ്പെട്ട് ആവശ്യത്തില്‍ ഉറച്ച് നിന്ന് വെടിയേറ്റോ അടിയേറ്റോ മരണം വരിച്ചോ.
പകരത്തിന് പകരമെന്ന് ഹരം പിടിപ്പിക്കുന്ന നിങ്ങള്‍ക്ക് ഹാഫിള് ജുനൈദിനെ ഓര്‍മ്മയില്ലെ. ഉമ്മാക്ക് പെരുന്നാള്‍ വസ്ത്രം വാങ്ങി മടങ്ങവെ മുസ്ലിമായതിന്റെ പേരില്‍ മാത്രം കൊല്ലപ്പെട്ട പൊന്നുമോന്. പ്രതികള്‍ ഇപ്പോഴും പുറത്തുണ്ടല്ലോ. എന്താ തിരിച്ചു കൊല്ലാത്തത്. ജുനൈദ് ജഎ കാരനല്ലാത്തത് കൊണ്ടാണോ.
വലിയ വീരവാദം മുഴക്കുന്ന നിങ്ങള്‍ ഗുജറാത്ത് കലാപത്തില്‍ 2000 മുസ്ലിംകളെ കൊന്നൊടുക്കിയത് പറഞ്ഞല്ലോ.. പ്രതികള്‍ നാട്ടില്‍ സുഖമായി കഴിയുന്നുണ്ടല്ലോ. എന്താ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും പകരം വീട്ടാത്തത്.
എന്തേ ജഹാംഗീര്‍പുരിയിലേക്ക് പോകാത്തത്. അനേകം സഹോദരിമാരുടെ നിലവിളി കേള്‍ക്കുന്നില്ലെ. പോയി അവിടെ നടക്കുന്ന അന്യായം തടയരുതായിരുന്നോ. സംഭവ സ്ഥലത്ത് പാഞ്ഞെത്തി ഇരകളെ കൈ ചേര്‍ത്ത് പിടിക്കുന്ന 70 കഴിഞ്ഞ ഇ.ടി.യേയും ബഹുമാന്യനായ സമദാനിയേയും ദിവസങ്ങളായി രാപ്പകല്‍ ഓടി നടക്കുന്ന പ്രിയ സ്നേഹിതന് ഫൈസല്‍ ബാബുവിനേയും കാണുന്നില്ലെ.
ശഹീദാകാന്‍ നോമ്പ് നോറ്റു കഴിയുന്ന ആളുകളല്ലെ, ഹിജാബിന്റ പേരില്‍ പരീക്ഷ പോലും നിഷേധിക്കപ്പെടുന്ന പെങ്ങന്മാരുടെ കൈ പിടിച്ച് ചങ്കൂറ്റത്തോടെ പരീക്ഷാ ഹാളില്‍ കയറി ഇവള് എഴുതുന്നില്ലെങ്കില്‍ മറ്റാരും എഴുതണ്ട എന്നും പറഞ്ഞു കലഹിക്കാത്തതെന്ത്. പേടിയാകുന്നോ. അല്ല നിങ്ങളുടെ വീര ശൂര പരാക്രമം ലീഗ് നട്ടു നനച്ച് വിളയിച്ച ഈ പച്ചത്തുരുത്തിലേയുളേളാ.
ഞങ്ങളുടെ നെഞ്ചിലൂടെ മാത്രമേ അല്ലാഹുവിന്റെ പള്ളി പൊളിക്കാന്‍ സമ്മതിക്കൂ എന്ന് പറഞ്ഞ് ബുള്‍ഡോസറിന്റെ മുമ്പില്‍ മലര്‍ന്ന് കിടക്കാത്തത് എന്തേ ?
കാസര്‍ഗോഡെ റിയാസ് മൗലവിയെ കൊന്നവര്‍ നാട്ടില്‍ വിലസുന്നുണ്ടല്ലോ, എന്തേ പോയി കൊല്ലാത്തത്. എന്തിന്, നിങ്ങളുടെ പ്രിയപ്പെട്ട തലശ്ശേരി ഫസലിനെ വധിച്ചവരെ നിയമം കാണിച്ചു തന്നില്ലെ, എന്താ കാരായിമാരെ ഒന്നും ചെയ്യാത്തത്. ഓ അവര്‍ രുാ നേതാക്കളാണല്ലെ.
നൗഷാദ് ഭായി , എന്ത് പറഞ്ഞാലും കേരളം ഒരു സമാധാനമാണ്. എല്ലാവരും ഒരുപോലെ വാഴുന്ന സൗഹൃദ നാട്. രാജ്യമൊട്ടാകെ വാരിപ്പുണര്‍ന്നിട്ടും BJP യെ അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തുന്ന നല്ല ഹിന്ദു സഹോദരങ്ങള്‍ തണലേകുന്ന ഇടം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോലും ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ പാലക്കാട് പ്രഗല്ഭനായ ശ്രീധരന് വോട്ട് ചെയ്യാതെ മുസ്ലിമായ ഷാഫി പറമ്പിലിനെ ജയിപ്പിച്ച മഹത്തായ മാതൃക കാണുന്ന കേരളം. 75 കൊല്ലം കൊണ്ട് എല്ലാവരും അദ്ധ്വാനിച്ച് ഉണ്ടാക്കിയതാണ്. അതില്‍ ലീഗ് നെടുംതൂണായി നിന്നു. സമസ്ത മുഖ്യ പങ്ക് വഹിച്ചു. മുജാഹിദ് തോളോട് ചേര്‍ന്ന് ബലം നല്കി. തബ്ലീഗും മറ്റ് സമാന സംഘടനകളും പിന്തുണയേകി. അത് നശിപ്പിക്കരുത്. ജനാധിപത്യ പ്രത്യയ ശാസ്ത്രം സ്വീകരിച്ച് നിങ്ങളും കൂടെ ചേരുകയാണ് വേണ്ടത്.
പ്രിയപ്പെട്ട നൗഷാദ്, ഞാന്‍ ഏതായാലും മുജാഹിദ് ബാലുശ്ശേരിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണ്. നോമ്പിന് രാഷ്ട്രീയം പറയല്‍ ഹറാമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന സമുദായത്തിന്റ അകത്തളത്ത് നിന്ന് ചങ്കൂറ്റത്തോടെ സത്യം വിളിച്ചു പറഞ്ഞതിന് . അത് കാരണം, പണ്ട് പത്തില്‍ രണ്ട് തവണ തോറ്റ് കോളേജില്‍ ജയിച്ചത് പോലെ, ഇഹത്തില്‍ പരാജയപ്പെട്ടാലും അദ്ദേഹത്തിന് പരലോകത്ത് ജയിക്കാലോ.
എന്ന്
സസ്നേഹം
ഒപ്പ്
പി.കെ. സുബൈര്‍
തളിപ്പറമ്പ
25/04/2022