മുരിക്കാല്‍ തറവാട് കരുവന്തോട് ഭഗവതിക്ഷേത്രത്തില്‍ പതിനൊന്നാമുദയം ആഘോഷം-മുരിക്കാല്‍ കൃഷ്ണന്‍നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു-

മാതമംഗലം: മുരിക്കാല്‍ തറവാട് കരുവന്തോട്ട് ഭഗവതി ക്ഷേത്രം പുത്തരി അടിയന്തിരം പതിനൊന്നാമുദയം ആഘോഷം നടന്നു.

രാവിലെ ഗണപതി ഹോമത്തിന് ശേഷം പരേതനായ തറവാട് കാരണവര്‍ മുരിക്കാല്‍ കൃഷ്ണന്‍ നായരുടെ ഫോട്ടോ അനാച്ഛാദനം തറവാട് കമ്മിറ്റി രക്ഷാധികാരി എം.രാഘവന്‍ കോയിപ്ര നിര്‍വഹിച്ചു.

പ്രസിഡന്റ് എം.ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

എം.ഭരതന്‍, പുഴയോരത്ത് കുഞ്ഞിക്കണ്ണന്‍, എം.പത്മനാഭന്‍, എം. ജയപ്രകാശ്, എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം.ഉത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച തറവാട്ടംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് കെട്ടിക്കലശത്തോടെ പരിപാടികള്‍ സമാപിച്ചു.