മുസ്ലീംലീഗ് തളിപ്പറമ്പില്‍ സ്വാതന്ത്ര്യദിനറാലി സംഘടിപ്പിച്ചു.
തളിപ്പറമ്പ്: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന വേളയില്‍ മുസ്ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനറാലി സംഘടിപ്പിച്ചു.
തളിപ്പറമ്പ ഖായിദേമില്ലത്ത് സെന്ററില്‍ നിന്നും ആരംഭിച്ച റാലി ഹൈവേ പ്ലാസ ജംഗ്ഷനില്‍ സമാപിച്ചു.
സ്വാതന്ത്ര്യ ദിനസന്ദേശവും പ്രതിജ്ഞയും നടന്നു. പ്രസിഡന്റ് സി.പി.വി.അബ്ദുള്ളയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുള്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
കെ.വി.അബൂബക്കര്‍ ഹാജി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ മുസ്ലിം സെക്രട്ടറിമാരായ കെ.ടി.സഹദുള്ള, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കെ.മുസ്തഫ ഹാജി, അസൈനാര്‍ മാസ്റ്റര്‍, അബൂബക്കര്‍ വായാട്, സി.കെ.മഹമൂദ്, ഹംസ മൗലവി പള്ളിപ്പറമ്പ്, അഹമ്മദ് പൂമംഗലം, പി.സി.നസീര്‍, അലി മംഗര,
സി.ഉമ്മര്‍, നൗഷാദ് പുതുക്കണ്ടം, എന്‍.യു.ഷഫീഖ് മാസ്റ്റര്‍, ഉനൈസ് എരുവാട്ടി, ഓലിയന്‍ ജാഫര്‍, ഷംസുദ്ദീന് കുറ്റിയാട്ടൂര്‍, കരീം മാസ്റ്റര്‍, ഉസ്മാന് കൊമ്മച്ചി, പി.എ.ഇര്ഫാന്, പി.എ.വി.ഷഫീഖ്, കൊടിയില്‍ സലീം, കെ.മുഹമ്മദ് ബഷീര്‍, നാസര്‍ ഹൈവേ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാല്‍ സ്വാഗതവും ട്രഷറര്‍ ഒ.പി.ഇബ്രാഹിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.