കൂറുമ്പക്കാവില്‍ താലപ്പൊലി മഹോല്‍സവം തുടങ്ങി- നാളെ സമാപിക്കും-

മുഴപ്പിലങ്ങാട്: കൂറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഇന്നലെ കൊടിയേറി.

ഇന്നലെ രാത്രി 7 മണിക്ക് ക്ഷേത്രം ആരൂഢമായ മണ്ടൂലില്‍ നിന്ന് പൊന്നും ഭണ്ഡാരം ഘോഷയാത്ര നടന്നു.

7.30 ന് ഇളവന വയലില്‍ ഘോഷയാത്രക്ക് സ്വീകരണവും വെടിക്കെട്ടും അരങ്ങേറി.

10 മണിക്ക് കാവില്‍ കയറുന്നതോടെ കൊടിയേറ്റവും കടവ് നിവാസികളുടെ വെടിക്കെട്ടും നടന്നു.

ഇന്ന് മുഴപ്പിലങ്ങാട് എഫ്.സി.ഐ. ലോറി ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ നേതൃത്വത്തില്‍ കുംഭം 24 ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉത്സവം നടക്കും.

രാത്രി 9 ന് പിലാത്തറ ലാസ്യയുടെ സൂര്യപുത്രന്‍ നൃത്താവിഷ്‌ക്കാരം. തുടര്‍ന്ന് വെടിക്കെട്ട്.

പുലര്‍ച്ചെ 2-ന് എടലാപുരത്ത് ഭഗവതിയുടെ കെട്ടിയാട്ടവും 3 മണിക്ക് കൂറുമ്പ ഭഗവതിയുടെ കുളിച്ചെഴുന്നെള്ളത്തും താലപ്പൊലി എടുക്കലും.

9 ന് രാവിലെ മുതല്‍ കളത്തില്‍ പണം വെക്കല്‍. വൈകുന്നേരം 4 മുതല്‍ രാത്രി 12 മണി വരെ നേര്‍ച്ചക്കലശം വരവ്.

1 മണിക്ക് ശ്രീരാമവിലാസം കാഴ്ചക്കമ്മിറ്റിയുടെയും, 2 മണിക്ക് നടാല്‍ എടക്കാട് കാഴ്ചക്കമ്മിറ്റിയുടെയും കാഴ്ച വരവ്.

പുലര്‍ച്ചെ 4ന് കരിമരുന്ന് പ്രയോഗം.5 മണിക്ക് കലശം കയ്യേല്ക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം 11 മണിക്ക് കാവില്‍ നിന്നിറങ്ങലോടെ ഉത്സവം സമാപിക്കും.