കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തെ മന്ത്രി എംവി ഗോവിന്ദന്‍മാസ്റ്റര്‍ സന്ദര്‍ശിച്ചു

 

പായം: വള്ളിത്തോട് പെരിങ്കിരിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിന്റെ കുടുംബത്തെ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍മാസ്റ്റര്‍ സന്ദര്‍ശിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഭാര്യ ജിനി ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.