എം.വി.ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എ നാളെ(ജൂലായ്-9) കീഴാറ്റൂര്‍ സന്ദര്‍ശിക്കും.
തളിപ്പറമ്പ്: എം.വി.ഗോവിന്ദന് മാസ്റ്റര്‍ എം എല്‍ എ നാളെ(ചൊവ്വ) രാവിലെ കീഴാറ്റൂര്‍ സന്ദര്‍ശിക്കും.
ദേശീയപാത പ്രവൃത്തികളുടെ പുരോഗതി വിയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് രാവിലെ 10 ന് പ്രവൃത്തി നടക്കുന്ന കീഴാറ്റൂരിലെത്തുന്നത്.
10.30 ന് താലൂക്ക് ഓഫീസില്‍ വെച്ച് കുറുമാത്തൂരിലെ ഭൂപ്രശ്നം സംബന്ധിച്ച അവലോകനയോഗത്തില്‍ പങ്കെടുക്കും.
ഉച്ചക്ക് 12 ന് താലൂക്ക് ഓഫീസില്‍ വെച്ച് ഓണശ്രീ, കുടുംബശ്രീ ഓണം ഫെയര്‍ ആലോചന യോഗവും നടക്കും.
അടുത്ത ദിവസങ്ങളില്‍ എം.എല്‍.എ ജില്ലയില്‍ പങ്കെടുക്കുന്ന പരിപാടികള്‍-
ജൂലായ്- 10 ന് വൈകുന്നേരം 3.30 ന് തളിപ്പറമ്പ് നഗരസഭാ ഓഫീസില്‍ വെച്ച് തളിപ്പറമ്പ്-മയ്യില്‍-കൊളോളം എയര്‍പോര്‍ട്ട് ലിങ്ക് റോഡ് പ്രവൃത്തി അവലോകന യോഗത്തിലും എം.എല്‍.എ പങ്കെടുക്കും. 4.30 ന് തളിപ്പറമ്പ് നഗര സൗന്ദര്യവല്കരണം ആലോചന യോഗം താലൂക്ക് ഓഫീസില്‍ ചേരും. വൈകുന്നേരം 6.00 മണിക്ക് വെള്ളിക്കീല്‍ പാച്ചേനി കുഞ്ഞിരാമന് സ്മാരക വള്ളം കളി മത്സരം, സംഘടക സമിതി രൂപീകരണം.
11 ന് വൈകുന്നേരം 4 ന് സ. ഒ വി നാരായണന്റെ ജീവ ചരിത്ര ഗ്രന്ഥം, ‘ഓര്‍മ്മയിലെ ഒ വി’ പ്രകാശനം -എരിപുരം പി സി സി ഹാളില്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 5.30 ന് പയ്യന്നൂരില്‍ ധനരാജ് രക്തസാക്ഷി അനുസ്മരണം.
