മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നവംബര്‍ 13, 14, 15 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും-

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 13, 14, 15 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

13 ന് ഉച്ചക്ക് ശേഷം 2.30 ന് പേരട്ട ഗവ.എല്‍.പി.സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം.

കെ.കെ.ശൈലജ എം.എല്‍.എക്ക് മൊയ്യാരത്ത് ശങ്കരന്‍ സ്മാരക പുരസ്‌ക്കാര സമര്‍പ്പണം. മൊയ്യാരത്ത് സ്മാരകം, കണ്ണൂര്‍.

വൈകുന്നേരം നാലിന് കണ്ണൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ സെന്‍ട്രല്‍ ജയിലില്‍ സ്‌പെണ്‍സര്‍ചെയ്ത ദേശാഭിമാനി പത്രത്തിന്റെ വിതരണ ഉദ്ഘാടനം.

14 ന് രാവിലെ 10.30 ന് കോടല്ലൂര്‍ എ.എല്‍.പി. സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം.

11 ന് പറശിനിക്കടവ് സി.എച്ച്.സിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം.

12 മണിക്ക് പാടിക്കുന്ന് ചാരിറ്റബില്‍ സൊസൈറ്റിയുടെ സൊസൈറ്റി സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം, കൊളച്ചേരി മുക്കില്‍.

വൈകുന്നേരം 3.30ന് വി.ആര്‍.പട്ടുവം രചിച്ച സൂര്യന്‍ എന്റെ നക്ഷത്രം എന്ന പുസ്തകത്തിന്റെ പ്രകാശനം, മംഗലശേരി.

5 മണിക്ക് സി.പി.എം. ശ്രീകണ്ഠാപുരം ഏരിയാ സമ്മേളന പൊതുസമ്മേളനം ചുഴലിയില്‍.

15 ന് രാവിലെ 9.30 ന് മോറാഴ-കല്യാശേരി സര്‍വീസ് സഹകരണ ബാങ്ക് ഉന്നത വിജയികള്‍ക്കുള്ള ആദരം.

10 മണിക്ക് മാങ്ങാട്ടുപറമ്പില്‍ ഇ.കെ.നായനാര്‍ മൊമ്മോറിയല്‍ മാതൃ-ശിശു ആശുപത്രിയുടെ മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച.

11.30 ന് മണ്ഡലം ഓഫീസ്.