സൗന്ദര്യമില്ലാത്ത സുന്ദരി–നദികളില്‍ സുന്ദരി യമുന-
ഏറെ പ്രതീക്ഷകളോടെ കാണാന്‍ കാത്തുനിന്ന ഒരു സിനിമയായിരുന്നു നദികളില്‍ സുന്ദരി യമുന.

വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്ത സിനിമ ചിത്രീകരണ വേളയില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഏറെ പ്രതീക്ഷകളോടെ കണ്ട സിനിമയെക്കുറിച്ച് ഒരു വാചകത്തില്‍ പറഞ്ഞാല്‍ സൗന്ദര്യമില്ലാത്ത ഒരു സുന്ദരിയായിപ്പോയി നദികളില്‍ സുന്ദരി യമുന.
കോമഡി മൂഡിലുള്ള സിനിമയില്‍ പക്ഷെ, കോമഡികള്‍ ഉദ്ദേശിച്ച രീതിയില്‍ വര്‍ക്കൗട്ടായോ എന്നത് സംശയമാണ്.
മലയാള സിനിമ പണ്ടേ തന്നെ ഉപേക്ഷിച്ച കോമഡികള്‍ തിരിച്ചുകൊണ്ടുവരാനുള്ള ഒരു ശ്രമമാണ് സംവിധായകര്‍ നടത്തിയിട്ടുള്ളതെന്ന് വേണമെങ്കില്‍ പറയാം.
പല രംഗങ്ങളും പ്രേക്ഷകരുടെ ക്ഷമയെ വല്ലാതെ തന്നെ പരീക്ഷിക്കുന്നു.
ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസ് എന്നിവര്‍ മുഖ്യവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയില്‍ ഗാനചിത്രീകരണം കൊള്ളാമെന്ന് പറയാം.
മനു മഞ്ജിത്തിന്റെ ഗാനങ്ങളും അരുണ്‍ മുരളീധരന്റെ സംഗീതവും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
വരവേല്‍പ്പിലെ വെള്ളാര പൂമല മേലെ എന്ന ഗാനവും സിനിമയില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്.
ഇരട്ടസംവിധായകരുടെ രചനയും സംവിധാനവും അവര്‍ ഇനിയും സിനിമ ഒരുപാട് പഠിക്കാനുണ്ടെന്ന് എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ്.
അഭിനയരംഗത്ത് ധ്യാന്‍ ശ്രീനിവാസന്‍ പിതാവ് ശ്രീനിവാസന്റെയും സഹോദരന്‍ വിനീതിന്റെയും അടുത്തുപോലും എത്തുന്നില്ലെന്ന് ഇതിലും തെളിയിക്കുന്നു.
സൗന്ദര്യമില്ലാത്ത ഈ സുന്ദരിക്ക് ശരാശരിയിലും താഴെയാണ് എന്റെ മാര്‍ക്ക്.
