നടുവയല്‍ ജംഗ്ഷനെ അപകടമേഖലയാക്കരുത്-ബി.ജെ.പി.

പരിയാരം: കുറ്റ്യരി നടുവയല്‍ ജംഗ്ഷന്‍ സ്ഥിരം അപകടമേഖലയാകുന്നു, ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ബി.ജെ.പി. കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ആറ് അപകടങ്ങളും, റോഡ് പണി പൂര്‍ത്തിയായ ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പതിലധികം അപകടങ്ങളുമാണ് ഇവിടെ നടന്നത്.

നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സ്ഥിരം അപകടമേഖലയായി നടുവയല്‍ ജംഗ്ഷന്‍ മാറി.

മെഡിക്കല്‍ കോളേജ്, മാതമംഗലം-ഭാഗങ്ങളില്‍ നിന്ന് ആലക്കോട് ഭാഗത്തേക്ക് ചെനയന്നൂര്‍ വഴി എളുപ്പത്തില്‍ എത്തിചേരുന്ന വഴിയും,

തളിപ്പറമ്പ്-പനങ്ങാട്ടൂര്‍-ചപ്പാരപ്പടവ് റോഡും കൂടി ചേരുന്ന നടവയല്‍ ജംഗ്ഷനില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുകയും, കാഴ്ചമറക്കുന്ന ബോര്‍ഡുകള്‍ എടുത്തു മാറ്റുകയും ചെയ്ത് വലിയ ദുരന്തത്തില്‍നിന്ന് കുറ്റ്യേരി റോഡിനെ മോചിപ്പിക്കാന്‍ ആര്‍.ടി.ഒ, പോലീസ് അധികാരികള്‍ തയ്യാറകണമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍ ആവശ്യപ്പെട്ടു.