ദേശീയ നൃത്തോല്‍സവം കടന്നപ്പള്ളിയില്‍ നവംബര്‍ 27,28 തീയതികളില്‍.
പരിയാരം: കടന്നപ്പള്ളി ഗ്രാമത്തില്‍ ഇനി രണ്ടുനാള്‍ ദേശീയ നൃത്തോല്‍സവം.
സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂര്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുന്ന സംഗീത നൃത്തോത്സവം-2022 നവംബര്‍ 27, 28 തീയതികളിലായിട്ടാണ് നടക്കുക.
27 ന് വൈകുന്നേരം 3.30 ന് സംഘാടക സമിതി ചെയര്‍മാന്‍ പി പി ദാമോദരന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂര്‍ പ്രോഗ്രാം ഓഫീസര്‍ രാജഗോപാല്‍,
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, കടന്നപ്പള്ളി കോ-ഓപ്പ് ബാങ്ക് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണന്‍, തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. എം. രാജമ്മടീച്ചര്‍, കലാമണ്ഡലം ലത തമ്പാന്‍, ഫോക്‌ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി.വി.ലൗലിന്‍, പിടിഎ പ്രസിഡന്റ് മനോജ് കൈപ്രത്ത്, പ്രിന്‍സിപ്പാള്‍ കെ.സന്തോഷ് കുമാര്‍, പ്രധാനധ്യാപകന്‍ ബി.ഐ.വിഷ്ണു എന്നിവര്‍ പ്രസംഗിക്കും.
ചടങ്ങില്‍ ക്ഷേത്രകലാ അക്കാദമി അവാര്‍ഡ് ജേതാക്കളായ കരയടം ചന്ദ്രന്‍ മാരാര്‍, എടക്കാട് രാധാകൃഷ്ണമാരാര്‍, ചിറക്കല്‍ നിധീഷ് മാരാര്‍ എന്നിവരെ ആദരിക്കുന്നു.
തുടര്‍ന്ന് പഞ്ചവാദ്യം, ഓട്ടന്‍ തുള്ളല്‍, തിടമ്പുനൃത്തം, കഥകളി എന്നിവ അരങ്ങേറും. നവംബര്‍ 28 ന് വൈകുന്നേരം 3 മണിക്ക് ചെണ്ടമേളം, മോഹിനിയാട്ടം, വാദ്യസമന്വയം എന്നിവ നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
എം. വിജിന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ മുഖ്യാതിഥിയാകും. ചടങ്ങില്‍ നാടകം, ശില്പം, തെയ്യം എന്ന മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ കെ കെ സുരേഷ് മാസ്റ്റര്‍, ഉണ്ണി കാനായി, വിനു പെരുവണ്ണാന്‍ എന്നിവരെ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിക്കുന്നു.
വാദ്യപ്രവീണ്‍ ഡോ.ചെറുതാഴം കുഞ്ഞിരാമമാരാര്‍, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ മോഹനന്‍, ടി.വി.കുട്ടികൃഷ്ണ മാരാര്‍, വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രമാരാര്‍, ഫോക് ലോര്‍ അക്കാദമി സിക്രട്ടറി എ.വി.അജയകുമാര്‍, കേരള ക്ഷേത്ര കലാ അക്കാദമി സിക്രട്ടറി കൃഷ്ണന്‍ നടുവലത്ത്, ജില്ലാ പഞ്ചായത്തംഗം ടി.തമ്പാന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗം സി.ഐ.വത്സല ടീച്ചര്‍,
വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കാര്‍ത്ത്യായണി, വാര്‍ഡംഗം ബേബി മനോഹരന്‍, പി വി രാജേഷ് എന്നിവര്‍ സംബന്ധിക്കുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.പി.ദാമോദരന്‍, മുഖ്യസംഘാടകന്‍ വാദ്യപ്രവീണ്‍ ഡോ.ചെറുതാഴം കുഞ്ഞിരാമമാരാര്‍ പ്രിന്‍സിപ്പാള്‍ കെ.സന്തോഷ് കുമാര്‍, പ്രധാനധ്യാപകന്‍ ബി.ഐ.വിഷ്ണു, പി ടി എ പ്രസിഡന്റ് മനോജ് കൈപ്രത്ത്, ലതീഷ് പുതിയടത്ത് എന്നിവര്‍ പങ്കെടുത്തു.