തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെനവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ
തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ ക്ഷേത്രം തന്ത്രി നടുവത്ത് പുടവൂർ വാസുദേവൻ നമ്പൂതിരി അവർകളുടെയും ക്ഷേത്രം മേൽശാന്തി ചേറ്റൂരില്ലം വിഷ്ണു നമ്പൂതിരി, പേർക്കുളത്തില്ലം ജയേഷ് നമ്പൂതിരി അവർകളുടെയും മുഖ്യ കാർമികത്വത്തിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുവാൻ തീരുമാനിച്ചു.
നവരാത്രിയുടെ നാളുകളിൽ ആദിപരാശക്തിയായ ഭഗവതിയെ ഒമ്പത് ഭാവത്തോടുകൂടി ആരാധിക്കുകയും പത്താം ദിവസത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടവൂർ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നവ ദേവിമാരുടെ ചൈതന്യത്തെ പരാശക്തിയിലേക്ക് ലയിപ്പിച്ച് അന്നേ ദിവസം ദശമി വിളക്ക് ദേശവിളക്കായി ആഘോഷിക്കുകയും ചെയ്യുന്നു. ഭക്തജനങ്ങൾ വ്രതാനുഷ്ഠാനത്തോട് കൂടി ഈ പുണ്യനാളിൽ നവരാത്രി ആഘോഷിക്കുന്നത് ഏറെ ഉത്കൃഷ്ടമാണ്.

ആഘോഷ പരിപാടികൾ
22.09.2025 തിങ്കളാഴ്ച
പുലർച്ചെ 5.30 ന് : നടതുറക്കൽ, അഭിഷേകം, ഗണപതിഹോമം മറ്റു വിശേഷാൽ പൂജകൾ
ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ രാവിലെ 8 ന് ദേവി മാഹാത്മ്യം പാരായണം
സന്ധ്യക്ക് : ദീപാരാധന, നിറമാല, ഭഗവതിസേവ
സന്ധ്യക്ക് 6 ന് സന്യാസിമാരും ആദ്ധ്യാത്മിക ആചാര്യന്മാരും പങ്കെടുക്കുന്ന
ആദ്ധ്യാത്മിക സദസ്സ്
നവരാത്രി മഹാപൂജ ഒന്നാം ദിവസം : ശൈലപുത്രി ഭാവം
രാത്രി 7 ന് റേഡിയോ ആർട്ടിസ്റ്റ് കെ മധുസൂദനൻ അവതരിപ്പിക്കുന്ന ദേവി സ്തുതി
23.09.2025 ചൊവ്വാഴ്ച
പുലർച്ചെ 5.30 ന് : നട തുറക്കൽ, ഗണപതിഹോമം, മറ്റു വിശേഷാൽ പൂജകൾ
സന്ധ്യക്ക് : ദീപാരാധന, നിറമാല
നവരാത്രി മഹാപൂജ രണ്ടാം ദിവസം : ബ്രഹ്മചാരിണി ഭാവം
രാത്രി 7 ന് : ആദ്ധ്യാത്മിക പ്രഭാഷണം
പ്രഭാഷകൻ: ശ്രീ. പ്രവീൺ പനന്നോരി, വിഷയം ഭാഗവത തത്വം
24.09.2025 ബുധനാഴ്ച
പുലർച്ചെ 5.30 ന് : നടതുറക്കൽ, ഗണപതിഹോമം മറ്റു വിശേഷാൽ പൂജകൾ
സന്ധ്യക്ക് : ദീപാരാധന, അലങ്കാര പൂജ,
സന്ധ്യക്ക് 6 ന് റേഡിയോ ആർട്ടിസ്റ്റ് കെ മധുസൂദനൻ അവതരിപ്പിക്കുന്ന ദേവി സ്തുതി
നവരാത്രി മഹാപൂജ മൂന്നാം ദിവസം : ചന്ദ്രഖണ്ഡ ഭാവം
രാത്രി 7 ന് ആദ്ധ്യാത്മിക പ്രഭാഷണം പ്രഭാഷകൻ ശ്രീ. കെ പി രഘുനാഥൻ മാസ്റ്റർ മോറാഴ. വിഷയം നവരാത്രിയും ദേവി സങ്കല്പവും
25.09.2025 വ്യാഴാഴ്ച
പുലർച്ചെ 5.30 ന് : നടതുറക്കൽ, ഗണപതിഹോമം മറ്റു വിശേഷാൽ പൂജകൾ
സന്ധ്യക്ക് : ദീപാരാധന, നിറമാല
നവരാത്രി മഹാപൂജ
നാലാം ദിവസം : കുഷ്മാണ്ഡ ഭാവം
രാത്രി 7 ന് തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ
26.09.2025 വെള്ളിയാഴ്ച
പുലർച്ചെ 5.30 ന് : നടതുറക്കൽ, ഗണപതിഹോമം മറ്റു വിശേഷാൽ പൂജകൾ
സന്ധ്യക്ക് : ദീപാരാധന, നിറമാല, ഭഗവതിസേവ
നവരാത്രി മഹാപൂജ അഞ്ചാം ദിവസം : സ്കന്ദമാതാ ഭാവം
രാത്രി 7 ന് കണികുന്ന് കോൽക്കളി സംഘം അവതരിപ്പിക്കുന്ന കോൽക്കളി
27.09.2025 ശനിയാഴ്ച
പുലർച്ചെ 5.30 ന് : നടതുറക്കൽ, ഗണപതിഹോമം മറ്റു വിശേഷാൽ പൂജകൾ
സന്ധ്യക്ക് : ദീപാരാധന
നിറമാല, അലങ്കാരപൂജ
നവരാത്രി മഹാപൂജ ആറാം ദിവസം : കാർത്യായനി ഭാവം
രാത്രി 7 ന് പുളിമ്പറമ്പ് ഹസ്ത സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തൃനൃത്ത്യങ്ങൾ
28.09.2025 ഞായറാഴ്ച
പുലർച്ചെ 5.30 ന് : നടതുറക്കൽ, ഗണപതിഹോമം മറ്റു വിശേഷാൽ പൂജകൾ
സന്ധ്യക്ക് : ദീപാരാധന, നിറമാല
നവരാത്രി മഹാപൂജ ഏഴാം ദിവസം : കാളരാത്രി ഭാവം
29.09.2025 തിങ്കളാഴ്ച
പുലർച്ചെ 5.30 ന് : നടതുറക്കൽ, ഗണപതിഹോമം മറ്റു വിശേഷാൽ പൂജകൾ
സന്ധ്യക്ക് : ദീപാരാധന, നിറമാല
നവരാത്രി മഹാപൂജ എട്ടാം ദിവസം : മഹാഗൗരി ഭാവം
30.09.2025 ചൊവ്വാഴ്ച
പുലർച്ചെ 5.30 ന് : നടതുറക്കൽ, ഗണപതിഹോമം മറ്റു വിശേഷാൽ പൂജകൾ, ഗ്രന്ഥം വെപ്പ്
സന്ധ്യക്ക് : ദീപാരാധന, നിറമാല, അലങ്കാരപൂജ
നവരാത്രി മഹാപൂജ ഒമ്പതാം ദിവസം : സിദ്ധിധാത്രി ഭാവം
01.10.2025 ബുധനാഴ്ച മഹാനവമി
പുലർച്ചെ 5.30 ന് : നടതുറക്കൽ, ഗണപതിഹോമം മറ്റു വിശേഷാൽ പൂജകൾ
സന്ധ്യക്ക് : ദീപാരാധന, നിറമാല, ഭഗവതിസേവ, വാഹനപൂജ, ഗ്രന്ഥപൂജ
നവരാത്രി മഹാപൂജ : ദുർഗ്ഗ ഭാവം
02.10.2025 വ്യാഴാഴ്ച
പുലർച്ചെ 5.30 ന് : നടതുറക്കൽ, അഭിഷേകം, ഗണപതിഹോമം മറ്റു വിശേഷാൽ പൂജകൾ
സരസ്വതി പൂജ, ഗ്രന്ഥപൂജ, ഗ്രന്ഥം എടുക്കൽ, വാഹനപൂജ
സന്ധ്യക്ക് : ദീപാരാധന, നിറമാല
നവരാത്രി മഹാപൂജ പതിനൊന്നാം ദിവസം നവചണ്ഡിക ഭാവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടവൂർ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ
ദശമി വിളക്ക്, ദേശവിളക്ക്, പൂമൂടൽ തിരുവത്താഴ പൂജയോടു കൂടി നവരാത്രി മഹോത്സവം സമാപനം
എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്നും പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ താല്പര്യമുള്ളവർ ക്ഷേത്രം ഭാരവാഹികളെ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
