എന്‍.സി.പി ജില്ലാ നേതാവ് കോണ്‍ഗ്രസ്(എസ്)ല്‍ ചേര്‍ന്നു.
കണ്ടോന്താര്‍: എന്‍.സി.പി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം പി.കെ.നാരായണന്‍ എന്‍.സി.പി യില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്-(എസ്)ല്‍ ചേര്‍ന്നു.
കണ്ടോന്താര്‍ സി.എച്ച് ഹരിദാസ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ടി.രാജന്‍ മെമ്പര്‍ഷിപ്പ് നല്കി സ്വീകരിച്ചു.
പി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം കെ.വി.ദേവദാസ്, പയ്യന്നുര്‍ ബ്ലോക്ക് പ്രസിഡന്റ് പി.ജയന്‍, എം.അജയന്‍, കെ.സുലോചന, എന്‍.പി.ബാലകൃഷ്ണന്‍, എം.കെ.വിജയന്‍, കെ.കുമാരന്‍ മാസ്റ്റര്‍, പി.ശ്രീകല ടീച്ചര്‍, കെ.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.
എം.കുഞ്ഞിക്യഷ്ണന്‍ സ്വാഗതവും പി.വി.വിമല്‍ കുമാര്‍ നന്ദിയും പറഞ്ഞു.
