പ്രതിപക്ഷം പോലും പരാജയം സമ്മതിച്ച തിരഞ്ഞെടുപ്പ്. കെ.രഞ്ജിത്ത്.
പഴയങ്ങാടി : പ്രതിപക്ഷം പോലും പരാജയം സമ്മതിച്ച ലോക്‌സഭ തീരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രഞ്ജിത്ത്.
പഴയങ്ങാടി വ്യാപാരഭവനില്‍ നടന്ന കല്യശേരിമണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം രാഷ്ട്രീയ ഭിക്ഷാം ദാഹികളായി മാറിയപ്പോള്‍ സി പിഎം ചിഹ്നം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലുമാണ്.
മുന്‍ ഭരണകര്‍ത്താക്കള്‍ അഴിമതി നടത്തി എങ്ങിനെ രാജ്യത്തെ കൊള്ളയടിക്കാം എന്ന് ഗവേഷണം നടത്തിയവരാണ്.
10 വര്‍ഷത്തെ മോദി ഭരണത്തില്‍ ഒരു അഴിമതി പോലും ചൂണ്ടിക്കാണിക്കുവാന്‍ പ്രതിപക്ഷത്തിന് കഴിയാത്തത് പ്രധാനമന്ത്രിയുടെ നേട്ടമാണ് എന്നുംഅദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാന്‍ മോദി പ്രതിജ്ഞാബന്ധമാണെന്നും കാശ്മീര്‍ നമുക്ക് മുന്നിലെ മാതൃകയാണെന്നും ഭാരതം തിവ്രവാദികളുടെ പേടിസ്വപ്നമായി മാറി എന്നും രഞ്ജിത്ത് കൂട്ടി ചേര്‍ത്തു.
എന്‍.ഡി.എ മണ്ഡലം ചെയര്‍മാന്‍ ശങ്കരന്‍ കൈതപ്രം അദ്ധ്യക്ഷത വഹിച്ചു.
ഇ.മനീഷ് ( ബി.ഡി.ജെ.എസ് സംസ്ഥാനസെക്രട്ടറി ) മുഖ്യ പ്രഭാഷണം നടത്തി.
ബിജെപി കല്യശേരിമണ്ഡലം പ്രസിഡന്റ് സി.വി. സുമേഷ്, സംസ്ഥാന സമിതി അംഗം സി.നാരായണന്‍, ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി പ്രഭാകരന്‍ മാങ്ങാട്,
ജില്ലാസെല്‍ കോര്‍ഡിനേറ്റര്‍ ഗംഗാധരന്‍ കാളിശ്വരം തിരഞ്ഞെടുപ്പ് കമ്മറ്റി വൈസ് ചെയര്‍മാന്‍ എ.വി. സനല്‍ കുമാര്‍, ടി.എസ്.ശ്രീധരനുണ്ണി (തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍), എ.കെ.ഗോവിന്ദന്‍, സി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.