സി.പി.മനോജിന്റെ വാക്ക് വെറും വാക്കല്ല-ബസ് ഷെല്‍ട്ടറിന്റെ പണി തുടങ്ങി.
തളിപ്പറമ്പ്: സി.പി.മനോജ് കൗണ്‍സിലര്‍ വാക്ക് പാലിച്ചു, ബസ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണം ആരംഭിച്ചു.
വര്‍ഷങ്ങളായി ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാതെ തൃച്ചംബരം പ്രദേശത്തുകാര്‍ ദുരിതമനുഭവിച്ച് വരികയായിരുന്നു.
പെട്രോള്‍പമ്പിന് സമീപമുണ്ടായിരുന്ന ബസ് ഷെല്‍ട്ടര്‍ അപകടാവസ്ഥയിലായിരുന്നതിനാല്‍ പൊളിച്ചുമാറ്റിയിട്ട് വര്‍ഷങ്ങളായെങ്കിലും പുതിയ ഷെല്‍ട്ടര്‍ സ്ഥാപിച്ചിരുന്നില്ല.
നേതാജി വാര്‍ഡ് കൗണ്‍സിലര്‍ ഈ വിഷയം തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ അവതരിപ്പിക്കുകയും
വികസനസമിതി ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കണമെന്ന് ദേശീയപാത വിഭാഗത്തോടെ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
ആര്‍.എസ്.പി നേതാവും പൊതുപ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ പ്ലാത്തോട്ടത്തെ സി.വല്‍സന്‍ മാസ്റ്റര്‍ തന്റെ സഹോദരിയുടെ സ്മരണക്കായി ഷെല്‍ട്ടര്‍ നിര്‍മ്മിച്ച് നല്‍കാമെന്ന്
സമ്മതിക്കുകയും ചെയ്തതോടെ എല്ലാം പെട്ടെന്ന് തന്നെ സംഭവിക്കുകയായിരുന്നു. ഷെല്‍ട്ടറിന്റെ നിര്‍മ്മാണം ഇന്ന് രാവിലെ ആരംഭിച്ചു.
