നവവധുവിനെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി-

തിരുവനന്തപുരം: നവവധു ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

അര്യനാട് അണിയിലക്കടവ് സ്വദേശി മിഥുനിന്റെ ഭാര്യ ആദിത്യ(24)നെയാണ് മരിച്ച നിലയില്‍ കണ്ടത്.

3 മാസം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. മിഥുന്‍ ജോലിക്ക് പോയശേഷമാണ് യുവതി തൂങ്ങിമരിച്ചത്.

രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഇരുവരും വളരെ നല്ല സൗഹൃദത്തോടെ സംസാരിച്ചിരുന്നുവെന്നും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായികുന്നില്ലെന്നുമാണ് മിഥുന്റെ വീട്ടുകാര്‍ പറയുന്നത്.

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഡ്രൈവറാണ് മിഥുന്‍. ഇന്ന് മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാര്‍ഷികമായിരുന്നു.

ഇതിനായി കേക്ക് ബുക്ക് ചെയ്തിരുന്നത് അദിത്യയാണ്. ഭര്‍ത്താവ് ഉച്ചക്ക് വന്നതിന് ശേഷം ആഘോഷിക്കാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയ ആദിത്യയെ പിന്നീട് തുങ്ങിമരിച്ച നിലയില്‍ കാാണുകയായിരുന്നു.