പിണറായി സര്‍ക്കാര്‍ സമസ്ത മേഖലകളും പരാജയം : ഡോ.കെ.വി.ഫിലോമിന
തളിപ്പറമ്പ്: തുടര്‍ഭരണത്തിന്റെ അഹങ്കാരത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമാണെന്നും ആനുകൂല്യ നിഷേധത്തിനെതിരെ സമര രംഗത്തിറങ്ങാന്‍ ജീവനക്കാര്‍ തയ്യാറാവണമെന്നും ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.കെ.വി.ഫിലോമിന.
കേരള എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനവും പ്രവര്‍ത്തക കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ബ്രാഞ്ച് പ്രസിഡന്റ് എം. സനീഷ് അധ്യക്ഷത വഹിച്ചു.
സ്ഥാനകയറ്റം ലഭിച്ച സംസ്ഥാന സെക്രട്ടേറിയറ്റംഗം നാരായണന്‍ കുട്ടി മനിയേരി, സംസ്ഥാന കമ്മറ്റിയംഗം പി.സി.സാബു, കെ.പി പോള്‍, വിരമിച്ച ജീവനക്കാരായ ടി.ശിവദാസന്‍, വി.പി.ബാബു, ഒ.സി.മേരിക്കുട്ടി, കെ.കെ.ചന്ദ്രന്‍ എന്നിവര്‍ക്ക് എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ. രാജേഷ് ഖന്ന ഉപഹാരം നല്‍കി.
സംസ്ഥാന സെക്രട്ടറി എന്‍.പി.ഷനീജ്, ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ്, ജില്ലാ സെക്രട്ടറി വി.സത്യന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷ്‌റഫ് ഇരിവേരി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജെന്നിഫര്‍ വര്‍ഗ്ഗീസ്, ടി.പി.ശ്രീനിവാസന്‍, അസീം ബു, ജില്ലാ ട്രഷറര്‍ വി.ആര്‍.സുധീര്‍ കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.വി.വിനോദ് എന്നിവര്‍ സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടി ജസ്റ്റിന്‍ വര്‍ഗ്ഗീസ് സ്വാഗതവും ബ്രാഞ്ച് ട്രഷറര്‍ വി.വി. ശ്രീകാന്ത് നന്ദിയും പറഞ്ഞു.