കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആഗിരണ പ്രകിയ നടപടികള്‍ ഉടന്‍ പൂര്‍ത്തികരിക്കണം: എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ആഗിരണ പ്രക്രിയ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി പി.ആര്‍.ജിജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എ.വി.സുധ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

ഭാരവാഹികള്‍: കെ. ഉണ്ണികൃഷ്ണന്‍(പ്രസിഡന്റ്),

എം.ശ്രീജേഷ്, സി.രാജീഷ്‌കുമാര്‍(വൈസ് പ്രസിഡന്റുമാര്‍),

പി.ആര്‍.ജിജേഷ്(സെക്രട്ടെറി),

പി.വി.സന്തോഷ് കുമാര്‍, എം.വി.രമ്യ (ജോ.സെക്രട്ടെറി),

എ.വി.സുധ(ട്രഷറര്‍).