പഞ്ചായത്ത് വക സ്ഥലത്തിന്റെ നഷ്ടപരിഹാരതുക കൈക്കലാക്കാനുള്ള ശ്രമം പൊളിഞ്ഞു-കെ.കെ.എന്‍.പരിയാരം മരിക്കുന്നതിന് 14 വര്‍ഷം മുമ്പ് സ്മാരകം-!!!!!

പരിയാരം: സി.പി.എം നീക്കം പൊളിഞ്ഞു, നഷ്ടപരിഹാരതുക പഞ്ചായത്തിന് തന്നെ.

പരിയാരം ഗ്രാമപഞ്ചായത്തിന്റെ പരിയാരം സെന്ററിലുള്ള കോടികള്‍ വിലവരുന്ന വസ്തുക്കള്‍ വ്യാജരേഖയുണ്ടാക്കി സിപിഎം നിയന്ത്രണത്തിലുള്ള വായനശാല കമ്മിറ്റി കൈക്കലാക്കാന്‍

ശ്രമിക്കുന്നതായി കാണിച്ച് നല്‍കിയ പരാതിയിലാണ് തുക പഞ്ചായത്തിന് കൈമാറാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്.

2013 ല്‍ പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി.രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ പഞ്ചായത്ത് ഭൂമിയാണെന്ന് തെളിയിച്ചുകൊണ്ട് കോടതി വിധി ഉണ്ടായിട്ടും കോടികള്‍ വിലവരുന്ന ഭൂമിയും അനുബന്ധ കെട്ടിടങ്ങളും ഏറ്റെടുക്കാന്‍

പഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഹൈവേ വികസനത്തിന്റെ പേരില്‍

നഷ്ടപ്പെടുന്ന ഭൂമിക്കും മറ്റും ലഭിക്കേണ്ട കോടിയിലധികം രൂപയുടെ നഷ്ടപരിഹാരം കൈപ്പാതിരിക്കുന്നത് ഇതുമൂലമാണെന്ന് പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചിരുന്നു.

പരിയാരം അംശം ദേശത്ത് റീസര്‍വ്വേ 107/13 ല്‍പ്പെട്ട 21 സെന്റ് സ്ഥലം തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസിലെ 1958 ജൂലൈ 24 ലെ 1483/58 നമ്പര്‍ തീരാധാരം പ്രകാരം പരിയാരം ഗ്രാമപഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയതാണ്.

രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ തളിപ്പറമ്പ് വികസന ബ്ലോക്ക് ഫണ്ടുപയോഗിച്ച് സാമൂഹ്യ വിനോദ കേന്ദ്രവും പൊതുകിണറും നിര്‍മ്മിച്ചു.

2002-2004 കാലഘട്ടത്തില്‍ 5 ലക്ഷം രൂപ ചെലവില്‍ ജില്ലാ പഞ്ചായത്ത് മാതൃക വികസന തുട വിദ്യാകേന്ദ്രംകെട്ടിടവും 2008 പഞ്ചായത്ത് മഴവെള്ള സംഭരണിയും നിര്‍മ്മിച്ചു.

കോടിയിലേറെ വിലവരുന്ന ഈ സര്‍ക്കാര്‍ ഭൂമിയും മറ്റും ചിലര്‍ 2002 മുതല്‍ സെക്രട്ടറി പരിയാരം സ്മാരക വായനശാല ഗ്രന്ഥാലയം എന്നപേരില്‍ പരിയാരം വില്ലേജ് ഓഫീസില്‍ നികുതി മുറിച്ച്

അതിന്റെ ബലത്തില്‍ പയ്യന്നൂര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ നിന്നും 2006 ജൂലൈ 22 ന് 576/06 നമ്പറായി പട്ടയം തരപ്പെടുത്തുകയും ചെയ്തു.

പിന്നീട് വസ്തുവില്‍ ഉണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന രണ്ട് തേക്ക് മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തു. ഈ ഭൂമിയില്‍ നിന്നും പകുതിയില്‍ അധികം സ്ഥലവും കെട്ടിട സമുച്ചയമടക്കം ദേശീയപാത

വികസനത്തിന് എറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുപ്പിച്ച നോട്ടിസ് കൈപ്പറ്റി ഒരു കോടി മുപ്പത്തുമൂന്ന് ലക്ഷം രൂപ കൈക്കലാക്കന്‍ ശ്രമം നടത്തുന്നതിരെയും പരാതി നല്‍കിയിരുന്നു.

1975ല്‍ സ്ഥാപിതമായതും 1985 ല്‍ 4228/85 നമ്പറായി അഫിലിയേഷന്‍ കിട്ടിയതുമാണ് വായനശാല. എന്നാല്‍ സെക്രട്ടറി കെ.കെ.എന്‍.പരിയാരം സ്മാരക വായനശാല ഗ്രന്ഥാലയം എന്ന

പേരിലാണ് പട്ടയം നേടിയിട്ടുള്ളത് 1916 നവംബര്‍ 30 ന് ജനിച്ച കെ.കെ.എന്‍.പരിയാരം മരിച്ചത് 1989 ഫിബ്രവരി 24 നാണ് അദ്ദേഹം മരിക്കുന്നതിന് 14 വര്‍ഷം മുമ്പ് സ്മാരകമുയര്‍ന്നത് വിചിത്രമാണ്.

1979 മുതല്‍ 1988 വരെ പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും 1989 മുതല്‍ മരിക്കുന്നത് വരെ അദ്ദേഹം തളിപ്പറമ്പ് എം എല്‍ എ യും ആയിരുന്നു.

നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കുന്ന നഷ്ടപരിഹാരതുക എത്രയുംവേഗം കൈപ്പറ്റി പഞ്ചായത്ത് ആസ്തിയിലേക്ക് വകയിരുത്തമെന്നു ആവശ്യപ്പെട്ട് പരിയാരം മണ്ഡലം കോണ്‍ഗ്രസ്

കമ്മിറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ പി.വി.സജീവന്‍ പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍ മുമ്പാകെ സമര്‍പ്പിച്ച പരാതിയിലാണ് നഷ്ടപരിഹാരതുക ഒരു മാസത്തിനുളളില്‍ കൈപ്പറ്റണമെന്ന് വിധി പ്രസ്താവിച്ചത്.