തളിപ്പറമ്പില്‍ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തണം-വ്യാപാരി നേതാവ് കെ.എസ്.റിയാസ്-

തളിപ്പറമ്പ്: തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലും രാത്രികാല പോലീസ് പട്രോളിങ്ങ് ശക്തിപ്പെടുത്തണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ആവശ്യപ്പെട്ടു.

ഏറെ നാളുകള്‍ക്കുശേഷം സാമൂഹികവിരുദ്ധര്‍ നഗരത്തില്‍ വീണ്ടും പിടിമുറുക്കുകയാണ്,

കഴിഞ്ഞ മാസം ഭാരത് ബസറിലെ മൊബൈല്‍ ഷോപ്പില്‍ നടന്ന മോഷണത്തിന് ശേഷം കഴിഞ്ഞ ദിവസം കോര്‍ട്ട് റോഡിലെ ‘ലിക്ക കഫെ’ എന്ന സ്ഥാപനത്തിന്റ നയിം ബോര്‍ഡും ഇരുളിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ക്കുകയുണ്ടായി.

ഇത് സംബന്ധിച്ച് പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. നഗരത്തില്‍ രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ മര്‍ച്ചന്റ്‌സ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.