നിമിഷപ്രിയക്ക് ഇന്നത്തെ നിമിഷങ്ങള്‍ നിര്‍ണായകം-
യെമന്‍: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ(33) അപ്പീല്‍ ഹരജിയില്‍ ഇന്ന് വിധിപറയും.

ഫെബ്രുവരി 21 ന് വിധിപറയാന്‍ തീരുമാനിച്ചത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്.
2017 ജൂലായ് 25 നാണ് സംഭവം. നഴ്സായി ജോലിചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ വാഗ്ദാനവുമായി
വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.
ക്രൂരമായ പീഡനത്തിന് ഇരയായിരുന്ന നിമിഷപ്രിയ ക്ലിനിക്കിലെ സഹപ്രവര്‍ത്തക ഹനാന്, മനാന്റെ കൂട്ടുകാരനായ യുവാവ് എന്നിവരുടെ സഹായത്തോടെ തലാലിന് അമിത ഡോസ് മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണത്തിന് കാരണമായത്.
കീഴ്ക്കോടതിയാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്. ഹനാനും വിചാരണ നേരിടുന്നുണ്ട്. കൊല്ലങ്കോട് സ്വദേശിനി പ്രേമകുമാരിയുടെ മകളാണ് നിമിഷപ്രിയ.
