രാജരാജേശ്വരക്ഷേത്രത്തില്‍ ശിവരാത്രി ഉല്‍സവം-

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

നാളെ പുലര്‍ച്ചെ നാലിന് കണിക്ക് തുറക്കല്‍,  ഉച്ചക്ക് 12 ന് നടയടക്കും.

വീണ്ടും വൈകുന്നേരം നാലിന് ദര്‍ശനത്തിനായി നട തുറക്കും.

രാത്രി ഒന്‍പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പും തുടര്‍ന്ന് തൃച്ചംബരം ക്ഷേത്രത്തില്‍ നിന്നുള്ള തിടമ്പ് എഴുന്നള്ളത്തും നടക്കും.

സ്ത്രീകള്‍ക്ക് രാവിലെ 9.30 മുതല്‍ (ഉച്ചപൂജക്ക് ശേഷം) 12 വരെയും വൈകുന്നേരം 4 ന് നടതുറന്നശേഷവും നാലമ്പലത്തിനകത്ത്

പ്രവേശിച്ച് ദര്‍ശനം നടത്താമെന്ന് ടി.ടി.കെ.ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി അറിയിച്ചു.