നിത്യാനന്ദസ്വാമികളുടെ മഹാസമാധി കര്‍മ്മങ്ങള്‍ പൂര്‍ത്തിയായി-

പാലക്കാട്: ശിവനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി നിത്യാനന്ദ സരസ്വതി തിരുവടികള്‍(87) ഇന്നലെ പുലര്‍ച്ചെ 3.50ന് മഹാസമാധി പ്രാപിച്ചു, വൈകുന്നേരം 3 ന് ആരംഭിച്ച മഹാസമാധി കര്‍മ്മങ്ങള്‍ വൈകുന്നേരം അഞ്ചോടെ പൂര്‍ത്തിയായി.

ചീമേനി അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദ്ജി ഉള്‍പ്പെടെ നിരവധി സന്യാസി ശ്രേഷ്ഠന്‍മാര്‍ മഹാസമാധി ചടങ്ങുകളില്‍ പങ്കെടുത്തു.

കഴിഞ്ഞ 47 വര്‍ഷമായി ശിവാനന്ദാശ്രമത്തിന്റെ മഠാധിപതി സ്ഥാനം വഹിച്ചുവരികയാണ്.

കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തില്‍ യോഗാചാര്യനായി ആധ്യാത്മിക പ്രവര്‍ത്തനരംഗത്തേക്ക് കടന്ന സ്വാമിജി പൂജ്യജ്ഞാനാനന്ദ സരസ്വതി സ്‌നാമികളുടെ ശിഷ്യത്വം സ്വീകരിച്ചു.

ഭാഗവത സപ്താഹവേദികളില്‍ ഭക്തജനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയും ആചാര്യനുമായി. കേരളത്തിലുടനീളം പ്രഭാഷണങ്ങളും ജ്ഞാനയജ്ഞങ്ങളും നടത്തി.

ശ്രീഹൃദയം മാസികയിലൂടെ അയ്യപ്പധര്‍മ്മത്തേക്കുറിച്ച് എഴുതിയ ലേഖനങ്ങള്‍ വഴി ശബരിമല തീര്‍്ത്ഥാടനത്തിന്റെ താത്വികവശം തുറന്നുകാട്ടി.

നൂറിലേറെ സന്യാസി ശിഷ്യന്‍മാരുണ്ട്. സന്യാസിമാരുടെ പ്രവര്‍ത്തകസമിതിയായ മാര്‍ഗദര്‍ശക മണ്ഡലിന്റെ അധ്യക്ഷനായിരുന്നു.

നിലക്കല്‍ പ്രക്ഷേഭം, ഗുരുവായൂര്‍ ക്ഷേത്രവിമോചനസമരം എന്നീ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.