പ്രതിരോധ ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനും സ്വതന്ത്ര നോഡല്‍ ഏജന്‍സി-

Report-PRESS INFORMATION BUREAU

ന്യൂഡല്‍ഹി: 2022-23 ലെ വാര്‍ഷിക ബജറ്റിന്റെ ഭാഗമായി പരിശോധനകള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ ആവശ്യകതകള്‍ക്കും ഒരു സ്വതന്ത്ര നോഡല്‍ ഏജന്‍സി രൂപീകരിക്കുന്നതിന് പ്രഖ്യാപനം നടത്തിയിട്ടുണ്ടെന്ന് പ്രതിരോധ സഹമന്ത്രി അജയ്ഭട്ട്.

പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ പരീക്ഷണം, പരിശോധന, സര്‍ട്ടിഫിക്കേഷന്‍ എന്നിവയുടെ നിലവിലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു ഏകജാലക നോഡല്‍ ഏജന്‍സിയായി ഇത് പ്രവര്‍ത്തിക്കും.

കൂടാതെ പ്രതിരോധ മേഖലയിലെ പുതിയ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള മേല്‍നോട്ടം വഹിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമായാണ് ഈ നോഡല്‍ ഏജന്‍സി വിഭാവനം ചെയ്തിരിക്കുന്നത്.

2018-19 മുതല്‍ 2020-21 വരെയും നിലവിലെ സാമ്പത്തിക വര്‍ഷം 2021-22 വരെയും (ഫെബ്രുവരി, 2022 വരെ) പ്രതിരോധ ഉപകരണങ്ങള്‍ക്കായി 127 മൂലധന ഏറ്റെടുക്കല്‍ കരാറുകള്‍ ഇന്ത്യന്‍ വ്യാപാരികളുമായി ഒപ്പുവച്ചു.

ഇതില്‍ 55 കരാറുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി/മുന്‍ ഒഎഫ്ബി/ഡിആര്‍ഡിഒയുമായും 72 കരാറുകള്‍ സ്വകാര്യ വെണ്ടര്‍മാരുമായും ഒപ്പുവച്ചു. ഇന്ന് രാജ്യസഭയില്‍ വൈകോയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് ഈ വിവരം അറിയിച്ചത്.