എന്‍.എസ്.എസിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തത്-ഡോ.വി.ശിവദാസന്‍ എം.പി.
പരിയാരം: നാഷണല്‍ സര്‍വീസ് സ്‌കീം മുഖേന ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്ന സേവനപരിപാടികള്‍ സമാനതകളില്ലാത്ത മാതൃകകളാണെന്ന് ഡോ.വി.ശിവദാസന്‍ എം.പി.
കണ്ണൂര്‍ ജില്ലാ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ആദിവാസി വിഭാഗത്തിനായി പയ്യാവൂരില്‍ നിര്‍മ്മിക്കുന്ന വിനോദവിജ്ഞാന കേന്ദ്രത്തിന്റെ ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി വിഭാഗത്തിന്റെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമാക്കിയാണ് കേന്ദ്രം തുടങ്ങുന്നത്.
മികച്ച ലൈബ്രറിയും കായിക വിനോദത്തിനായി ഗ്രൗണ്ടും പാര്‍ക്കും കലാപ്രോത്സാഹനത്തിനായി കെട്ടിടവും നിര്‍മിക്കും. ‘
നെറ്റ് വര്‍ക്കിന്റെ സഹകരണത്തോടെ നിര്‍മിക്കുന്ന കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി ജില്ലയിലെ എന്‍.എസ്.എസ് യൂനിറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നു.
വളണ്ടിയര്‍മാര്‍ സ്‌ക്രാപ്പ് ശേഖരണത്തിലൂടെയും, ബിരിയാണി, കേക്ക് പായസചലഞ്ചുകളിലൂടെയും സാനിറ്റൈസര്‍, ഹാന്റ് വാഷ് നിര്‍മാണത്തിലൂടെയുമാണ് ഫണ്ട് കണ്ടെത്തിയത്.
കടന്നപ്പള്ളിപാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍, പി.കെ.വിജയന്‍, ടി.വി.വിനോദ്, മനോജ് കുമാര്‍ കണിച്ചുകുളങ്ങര, ശ്രീധരന്‍ കൈതപ്രം, പി.പി.ദാമോദരന്‍, മനോജ് കൈപ്രത്ത്,
ബേബി മനോഹരന്‍, ഹരിദാസന്‍ നടുവലത്ത്, സി.പി.ബീന,പ്രിന്‍സിപ്പാള്‍ കെ.സന്തോഷ്‌കുമാര്‍, എം.രമണി എന്നിവര്‍ പ്രസംഗിച്ചു.
വിനോദവിജ്ഞാനകേന്ദ്രത്തിനായി കടന്നപ്പള്ളി സ്‌കൂള്‍ എന്‍ എസ്.എസ് യൂനിറ്റ് സമാഹരിച്ച പുസ്തകങ്ങള്‍ നെറ്റ്‌വര്‍ക്ക് കോഓര്‍ഡിനേറ്റര്‍ ടി.കെ.ഗോവിന്ദന്‍ ഏറ്റുവാങ്ങി.
സംസ്ഥാന എന്‍.എസ് എസ് വിഭാവനം ചെയ്യുന്ന ‘കാടും കടലും’ എന്ന ഈ വര്‍ഷത്തെആക്ഷന്‍പ്ലാനിലെ പ്രധാന പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് വിനോദവിജ്ഞാനകേന്ദ്രം നിര്‍മ്മിക്കുന്നത്.
