എന്‍.എസ്.എസ്.പരിയാരം യൂണിറ്റ്-റിഥം ക്യാമ്പ് നടത്തി
പരിയാരം: കെ. കെ. എന്‍.പരിയാരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് റിഥം എന്ന പേരില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.
വനിതാ ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്ന് തുല്യം പരിപാടിയുടെ ഭാഗമായി ലിംഗഭേദ വിവേചനങ്ങള്‍, സത്രീ ചൂഷണം എന്നിവയ്‌ക്കെതിരെ സമത്വജ്വാല തെളിച്ചാണ്് ക്യാമ്പ് ആരംഭിച്ചത്.
ദത്തു ഗ്രാമത്തിലെ വീടുകള്‍ സന്ദര്‍ശിച്ച് ലിംഗഭേദ വിവേചനങ്ങള്‍ക്കും, സത്രീധനത്തിനും എതിരായി ഫീല്‍ഡ് ജന്റര്‍ ഇക്വാലിറ്റി ഓഡിറ്റ് നടത്തി, വീടുകളില്‍ അടുക്കളകലണ്ടര്‍ എത്തിച്ചു.
നിരാമയ സൗജന്യ ആയുര്‍വേദ പരിശോധന, മരുന്നുവിതരണം എന്നിവയും നടന്നു. ഡോക്ടര്‍മാരായ ടി.പി.സീമ, പി.സ്മിത എന്നിവര്‍ നേതൃത്വം നല്‍കി.
ആരോഗ്യവകുപ്പുമായി സഹകരിച്ച് നടന്ന സൗജന്യ ജീവിത ശൈലി രോഗപരിശോധന ക്യാമ്പില്‍ ഷുഗര്‍, പ്രഷര്‍ പരിശോധന, ദൃഡഗാത്രം പരിപാടിയില്‍ ചെറുതാഴം എഫ്.എച്ച്.സിയുടെ സഹായത്തോടെ കിടപ്പു രോഗികളുടെ ശുശ്രൂഷ, ജീവിത ശൈലി രോഗനിര്‍ണയം എന്നിവ ആഗസ്ത് 15 ന് നടക്കും.
വയോഹിതം പരിപാടിയില്‍ പ്രായാധിക്യമുള്ളവര്‍ക്കുള്ള ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
സമത്വ ദീപം തെളിയിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.സി മല്ലിക, പരിയാരം പഞ്ചായത്ത് അംഗം ദൃശ്യ ദിനേശന്‍, പി ടി.എ പ്രസിഡന്റ് വി.വി.ദിവാകരന്‍ എന്നിവര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാള്‍ കെ.അനില്‍, പ്രോഗ്രാം ഓഫീസര്‍ സി.ഷീന, ശ്രീജിത് എസ് നായര്‍, കുര്യന്‍ മാത്യു, ടി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
