കണിയേരി ബാലകൃഷ്ണ മാരാര്‍(കെ.ബി.കെ.മാരാര്‍-72)നിര്യാതനായി.

പിലാത്തറ: പിലാത്തറലെ വ്യാപാരിയായ ചിറ്റന്നൂരിലെ കണിയേരി വീട്ടില്‍ ബാലകൃഷ്ണ മാരാര്‍ (കെ.ബി.കെ.മാരാര്‍-72) നിര്യാതനായി.

നവമ്പര്‍ 30 ന് ചുമടുതാങ്ങി കെ.എസ്.ടി.പി റോഡില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകവെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

പിലാത്തറയില്‍ അര നൂറ്റാണ്ടായി വിവിധ വ്യാപാരസ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു.

കെ.ബി.കെ. ടൈലേഴ്‌സ്, പിലാത്തറ മില്‍മ ബൂത്ത് എന്നിവയുടെ ഉടമയാണ്.

മാതൃഭൂമി മില്‍മ ബൂത്ത് ഏജന്റാണ്. വിളയാങ്കോട് ശിവക്ഷേത്രം പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി യൂനിറ്റ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിളയാങ്കോട് ശിവക്ഷേത്രം, ചിറ്റന്നൂര്‍ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ വാദ്യപ്രവ്യത്തി നടത്തിയിട്ടുണ്ട്.

ചിറ്റന്നൂര്‍ പഞ്ചവാദ്യ സംഘത്തിന്റെ അമരക്കാരനായിരുന്നു.

ഭാര്യ: രമാദേവി.

മക്കള്‍: ഹരീഷ് ബാബു(വാദ്യകലാകാരന്‍, ടാക്‌സി ഡ്രൈവര്‍), ഹീര ( അധ്യാപിക,ചട്യോള്‍ യു.പി സ്‌കൂള്‍).

മരുമക്കള്‍: അശ്വതി, മഞ്ജുനാഥ്.

സഹോദരങ്ങള്‍: കെ.കമലാക്ഷി, കെ.ലക്ഷ്മികുട്ടി.

സംസ്‌കാരം നാളെ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ചെറുതാഴം സമുദായ ശ്മശാനത്തില്‍.