എം.കെ.ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും എം.കെ.യൂസഫലിയുടെ പിതൃസഹോദരനുമായ എം.കെ.അബ്ദുള്ള നിര്യാതനായി-
കൊച്ചി: എം.കെ.ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും ലുലുഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ എം.കെ.യൂസഫലിയുടെ പിതൃസഹോദരനുമായ എം.കെ.അബ്ദുള്ള നിര്യാതനായി.
ഇന്ന് ഉച്ചയോടെ എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
അതാനും ദിവസങ്ങളായി ഇവിടെ ചികില്‍സയിലായിരുന്നു. മരണസമയത്ത് യൂസഫലി ആശുപത്രിയിലുണ്ടായിരുന്നു.
സംസ്‌ക്കാരം നാളെ രാവിലെ 11 ന് തൃശൂര്‍ നാട്ടിക ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.