തേര്‍ത്തല്ലി പോസ്റ്റോഫീസിലെ അസി.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എം.കെ.ജോര്‍ജ്(61) നിര്യാതനായി
ആലക്കോട്: തേര്‍ത്തല്ലി പോസ്റ്റോഫീസിലെ അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ തേര്‍ത്തല്ലി ചെമ്മാരന്‍ മലയിലെ മഠത്തു മാലില്‍ എം.കെ.ജോര്‍ജ് (61) നിര്യാതനായി.
എഫ്.എന്‍.പി.ഒ.ഡിവിഷണല്‍ ഭാരവാഹിയായിരുന്നു.
അച്ഛന്: പരേതനായ കുഞ്ഞപ്പന്, അമ്മ: പരേതയായ മറിയം.
ഭാര്യ: മേഴ്സി. മക്കള്‍: ഫ്രാങ്ക് ജോര്‍ജ് (ഡ്രൈവര്‍), വിക്ടര്‍ ജോര്‍ജ് (ദുബായ്).
സഹോദരങ്ങള്‍: ജോണി(ഇരിട്ടി), കുഞ്ഞുമോന് (പടിയൂര്‍), മേരി(പെരുമ്പാവൂര്‍) പരേതനായ കുഞ്ഞൂട്ടി.
മൃതദേഹം ഇന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തേര്‍ത്തല്ലി ടൗണിനടുത്ത് ചെമ്മാരന്മലയിലെ വീട്ടില്‍ എത്തിക്കും.
നാളെ (ആഗസ്ത് 4) തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിവരെ വീട്ടില്‍ പൊതുദര്‍ശനം.
തുടര്‍ന്ന് ശവസംസ്കാരം ജോസ്ഗിരി ന്യൂ ഇന്ത്യാ പെന്തകോസ്ത് ചര്‍ച്ച് സെമിത്തേരിയില്‍.
