വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഗൃഹനാഥന്‍ മരിച്ചു.

പയ്യന്നൂര്‍: വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഗൃഹനാഥന്‍ മരിച്ചു.

കരിവെള്ളൂര്‍ ഓണക്കുന്ന് കട്ടച്ചേരിയിലെ പരേതരായ കൊടക്കല്‍ കുഞ്ഞിരാമന്‍ നായര്‍-കാനവീട്ടില്‍ ദേവകി മകന്‍ കാന രാജീവന്‍(52)ആണ് മരിച്ചത്.

  3 ന് രാത്രി 11 മണിയോടെയാണ് രാജീവനെ
അബോധാവസ്ഥയില്‍ കണ്ടത്.

ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

ഭാര്യ:പി.കെ.രമ്യ(വെള്ളച്ചാല്‍).

മക്കള്‍: രാഹുല്‍(അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി, ചീമേനി എന്‍ജിനീയറിംഗ് കോളേജ്), രോഹിത് (പ്ലസ് ടു വിദ്യാര്‍ത്ഥി, എ.വി.എസ്.ജി.എച്ച്.എസ്.എസ് കരിവെള്ളൂര്‍).

സഹോദരങ്ങള്‍; രജനി(അന്നൂര്‍), രാധ(കാറമേല്‍).