ആലപ്പടമ്പ് അവധൂതാശ്രമത്തില്‍ ഓങ്കാരപുരസ്‌ക്കാര സമര്‍പ്പണവും രാമായണ മനനസത്രവും.
ചീമേനി: ആലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ ഓങ്കാര പുരസ്‌കാര വിതരണവും രാമായണ മനനസത്രവും നടന്നു.
വൈജ്ഞാനിക രംഗത്ത് കളരിപ്പയറ്റിന് നല്‍കിയ സംഭാവനകളെ മാനിച്ച് അവധൂതാശ്രമാധിപതി സാധു വിനോദ്ജി ശ്രീഭാരത് കളരി ആചാര്യന്‍ പത്മശ്രീ എസ്.ആര്‍.ഡി.പ്രസാദ് ഗുരുക്കള്‍ക്ക് ഓങ്കാര പുരസ്‌കാരവും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു.
സ്വാമി സുരേശ്വരാനന്ദ – ശിവഗിരിമഠം, സ്വാമി ആത്മ ചൈതന്യ-ശാന്തി മഠം, സ്വാമി ബ്രഹ്‌മസ്വരൂപാനന്ദപുരി-ആനന്ദപഥം എന്നീ സന്യാസിവര്യന്മാര്‍ അനുഗ്രഹഭാഷണം നടത്തി.
രാമായണമനന സത്രത്തില്‍ ;കാനപ്രം ഈശ്വരന്‍ നമ്പൂതിരി, പ്രകാശന്‍ മേലൂര്‍, ഷാജി കരിപ്പത്ത്, പെരളം ശാന്ത ടീച്ചര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ചന്ദ്രബോസ്, പ്രകാശന്‍ഗുരുക്കള്‍, എസ.പരമേശ്വര്‍ജി, ആനന്ദ് ഭാസി, പ്രദീപന്‍ തൈക്കണ്ടി, കെ.എന്‍ നാരായണന്‍ മാസ്റ്റര്‍, രവീന്ദ്രനാഥ് ചേലേരി എന്നിവര്‍ പ്രസംഗിച്ചു.
അന്നപ്രസാദത്തിലും ചടങ്ങുകളിലും നിരവധി പേര്‍ പങ്കെടുത്തു.
