Skip to content
1520 മുതല്‍ 700 രൂപ വരെയുള്ള ഓണക്കിറ്റുകള്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണച്ചന്ത ആരംഭിച്ചു.
മെയിന്‍ ബ്രാഞ്ചിന് താഴെയുള്ള മിനിമാര്‍ട്ടിലാണ് കുറഞ്ഞ വിലയില്‍ സബ്ബ്‌സിഡിനിരക്കിലുള്ള സാധനങ്ങള്‍ വില്‍പ്പനക്കുള്ളത്.
1520 രൂപ മുതല്‍ 700 രൂപ വരെ വിവിധ തുകക്കുള്ള കിറ്റുകള്‍ ലഭ്യമാണ്.
ബാങ്ക് പ്രസിഡന്റ് അഡ്വ: ടി.ആര്‍. മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വൈസ്.പ്രസിഡന്റ് എ.പി .അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍മാരായ പി.വി.രുഗ്മിണി, കുഞ്ഞമ്മ തോമസ്, റസിയ, കെ.ഗോവിന്ദന്‍, കെ.എന്‍.അഷറഫ്, ഓലിയന്‍ ജാഫര്‍, ഇസ്മയില്‍, മുഹമ്മദ് കുഞ്ഞി, കെ.ഓമന, സെക്രട്ടെറി ടി.വി.പുഷ്പകുമാരി എന്നിവര്‍ സംസാരിച്ചു.
കിറ്റ് വാങ്ങാനായി നിരവധി പേര്‍ ഉദ്ഘാടനചടങ്ങില്‍ തന്നെ എത്തിയിരുന്നു.