തളിപ്പറമ്പില്‍ ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിന് തുടക്കമായി
തളിപ്പറമ്പ്:ഓണത്തെ വരവേല്‍ക്കാന്‍ തളിപ്പറമ്പില്‍ ഓണശ്രീ 2023 ന് തുടക്കമായി. കുടുംബശ്രീ ജില്ലാമിഷനും തളിപ്പറമ്പ് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണശ്രീ 2023 വില്ലേജ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം മന്ന മദ്രസക്ക് സമീപം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയുടെ അധ്യക്ഷത വഹിച്ചു.
സെപ്റ്റംബര്‍ മൂന്നു വരെ നടക്കുന്ന മേളയില്‍ വിവിധ സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് റൈഡുകള്‍, കലാസംസ്‌കാരിക പരിപാടികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ്, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടികള്‍ക്ക് നഗരസഭയാണ് നേതൃത്വം നല്‍കുന്നത്.
കുടുംബശ്രീ സ്റ്റാളുകളോടൊപ്പം സ്വയം സംരംഭകരുടെയും ചെറുകിട വ്യവസായി യൂണിറ്റുകളുടെയും സ്റ്റാളുകളും ഉണ്ട്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ.എം.സുര്‍ജിത് പദ്ധതി വിശദീകരണം നടത്തി.
നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.ഷബിത, പി.റജുല, കെ.നബീസ ബീബി, പി പി മുഹമ്മദ് നിസാര്‍, കെ പി ഖദീജ, കൗണ്‍സിലര്‍മാരായ കൊടിയില്‍ സലീം, ഒ.സുഭാഗ്യം, കെ.വത്സരാജന്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജി നന്ദകുമാര്‍,
മെമ്പര്‍ സെക്രട്ടറി പ്രദീപന്‍, നഗരസഭ സെക്രട്ടറി കെ.പി.സുബൈര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായി കെ.വി.മുഹമ്മദ്കുഞ്ഞി, ടി.ബാലകൃഷ്ണന്‍, പി.ലക്ഷ്മണന്‍,
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി കെ.എസ്. റിയാസ്, വ്യാപാരി വ്യവസായ സമിതി പ്രതിനിധി കെ.വി.മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
