ലഹരിമാഫിയയെ എതിര്‍ത്ത പുളിമ്പറമ്പിലെ യുവാവിനെ വീട്ടില്‍കയറി വെട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍-
തളിപ്പറമ്പ്: ലഹരിമാഫിയാ സംഘത്തെ എതിര്‍ത്ത യുവാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തോട്ടാറമ്പ് സ്വദേശി നിധീഷ് രവിയാണ് അറസ്റ്റിലായത്.
തോട്ടാറമ്പിലെ എളമംഗലം ജസ്റ്റിന്‍ ലോറന്‍സ് എന്ന ഉല്ലാസിനാണ്(32) കഴിഞ്ഞ ഒക്ടോബര്‍ 31 ന് രാത്രി വെട്ടേറ്റത്.
പ്രദേശത്ത് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വ്യാപകമാകുന്നതിനെതിരെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ജസ്റ്റിന്‍ പ്രതികരിച്ചിരുന്നു.
ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് അക്രമം നടന്നതത്. ഉറങ്ങിക്കിടക്കവെ വീട്ടിലെത്തിയ മൂന്നംഗസംഘം പുറത്ത്
നിര്‍ത്തിയിട്ട ജസ്റ്റിന്റെ പള്‍സര്‍ബൈക്ക് അടിച്ചുതകര്‍ക്കുകയായിരുന്നു.
ശബ്ദംകേട്ട് പുറത്തേക്ക് വന്ന ജസ്റ്റിനെ മര്‍ദ്ദിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
വീടിന്റെ ജനല്‍ചില്ലുകളും മറ്റും അടിച്ചുതകര്‍ത്ത സംഘം അകത്ത് കടന്ന് വീട്ടുസാധനങ്ങളും നശിപ്പിച്ചു.
പുളിമ്പറമ്പില്‍ വ്യാപകമായി ലഹരിമദ്യ വില്‍പ്പന നടക്കുന്നതായി നേരത്തെ പരാതികളുയര്‍ന്നിരുന്നു.
ഈ കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
സംഭവം നടന്ന ദിവസം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്ന പ്രതി അവിടെ നിന്ന് വന്നാണ് ജസ്റ്റിനെ ആക്രമിച്ചത്.
വീട്ടിനകത്ത് തേര്‍വാഴ്ച്ച നടത്തിയ സംഘം ജസ്റ്റിന്റെ പിതാവ് ലോറന്‍സിനെയും അമ്മ ഉഷയേയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തിരിച്ചുപോയത്.
വധശ്രമത്തിന് രേസെടുത്ത പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയില്‍ ഒളിവില്‍പോയ നിധീഷിനെ ഇന്ന് വൈകുന്നേരമാണ് തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.