മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍-
പയ്യന്നൂര്‍: മാരകലഹരിമരുന്നായ എം.ഡി.എം.എ സഹിതം യുവാവിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

നെരുവമ്പ്രം ചെങ്ങല്‍തടത്തെ മുഹമ്മദ് ജിഷാന്‍(32)നെയാണ് 200 മില്ലിഗ്രാം എം.ഡി.എം.എ സഹിതം പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ്. കെ.നായര്‍ അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഓടിച്ചിരുന്ന ടയോട്ട കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിരുന്നു. രൂപമാറ്റം വരുത്തിയച നിലയിലുള്ള ടയോാട്ട കാറിന്റെ രേഖകള്‍ ഹാജരാക്കാന്‍ പോലീസ്
ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വണ്ടി വിശദമായി പരിശോധിക്കാന്‍ പയ്യന്നൂര്‍ ഡി.വൈ എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയതു പ്രകാരം നടത്തിയ പരിശോധനയിലാണ്
എം.ഡി എം.എയും അത് വലിക്കാനുപയോഗിക്കുന്ന ബര്‍ണര്‍, ലൈറ്റര്‍ എന്നിവയും പോലീസ് കണ്ടെടുത്തത്.
നേരത്തെ രണ്ട് തവണ ഇയാളെ എക്‌സൈസ് വിഭാഗം എം.ഡി.എം.എയുമായി പിടികൂടിയിരുന്നതായി പോലീസ് പറഞ്ഞു.
