അമിതലാഭം കൊതിച്ചു- ശ്രീഷ്മയുടെ 6,12,146 രൂപ പോയി.
പയ്യന്നൂര്‍: അമിതലാഭം കൊതിച്ച് ആസ്‌ത്രേലിയന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ച രാമന്തളി സ്വദേശിയായ യുവതിക്ക് 6,12,146 രൂപ നഷ്ട
പ്പെട്ടു.
കുന്നരു ശ്രീദീപം വീട്ടില്‍ എം.ശ്രീഷ്മ(32)ആണ് ഓണ്‍ലൈന്‍ വലയില്‍ കുടുങ്ങിയത്.
കോഴിക്കോട് സ്വദേശിനി പ്രീതി, ആസ്‌ട്രേലിയന്‍ കമ്പനിയായ ഹാര്‍വി നോര്‍മ്മല്‍ എന്നിവരുടെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
ജൂലായ്-22 മുതല്‍ 31 വരെയുള്ള കാലയളവില്‍ ആസ്‌ട്രേലിയന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭമുണ്ടാക്കിത്തരാമെന്ന പ്രീതിയുടെ നിര്‍ദ്ദേശപ്രകാരം മൊബൈല്‍ ബാങ്കിംഗ് വഴിയാണ് കമ്പനിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്.
എന്നാല്‍ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ ലഭിച്ചില്ലെന്നാണ് പരാതി.