ഓണ്‍ലൈന്‍ ട്രേഡിംഗ്: തൃച്ചംബരത്തെ രാജീവ് മേനോന് 14,70,800 പോയി.

തളിപ്പറമ്പ്: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍തുക ലാഭമുണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് തൃച്ചംബരം സ്വദേശിയുടെ 14 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി.

തൃച്ചംബരം മംഗളാ റോഡില്‍ പാരിജാത് വീട്ടില്‍ പി.രാജീവ്‌മേനോനാണ്(68)തട്ടിപ്പിനിരയായി 14,70,800 രൂപ നഷ്ടപ്പെട്ടത്.

2023 നവംബര്‍ 23 മുതല്‍ 2024 ഫിബ്രവരി 21 വരെയുള്ള കാലയളവിലാണ് രാജീവ് മേനോന്റെയും ഭാര്യയുടെയും തളിപ്പറമ്പ് എസ്.ബി.ഐ ബ്രാഞ്ചിലെ അക്കൗണ്ടുകളില്‍ നിന്ന് ഇംഗ്ലണ്ടിലെ കൊറിയന്‍ ലേഡിയായ ജൂഡി, സിംഗപ്പൂരിലെ ആമസോണ്‍ റിവ്യു റോബോട്ട് അപ്ലിക്കേഷന്‍ ഓണര്‍ എന്നിവരുടെ 10 അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തത്.

രണ്ടുപേരെയും രാജീവ്‌മേനോന് നേരിട്ടറിയില്ല. തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍.ബെന്നി ലാലു പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.