ശ്രീ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എക്ക് ഒരു തുറന്ന കത്ത് .

 

              വനം വകുപ്പിലെ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചു കൊണ്ട് മുന്‍ മന്ത്രി കൂടിയായ താങ്കള്‍ സംസാരിക്കുന്ന ഒരു വീഡിയോ കണ്ടു!

ഞാന്‍ അടക്കമുള്ള സഹജീവികളെ ആരെയും തന്നെ പരസ്പരം വിലയിരുത്താന്‍ പാടില്ല. വാവ സുരേഷ് ഒരു നല്ല വ്യക്തിത്വത്തിന് ഉടമയായിരിക്കും.

ആരും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ ചോദ്യം ചെയ്തിട്ടില്ല. (വാവ സുരേഷ് സ്വന്തം അമ്മയെക്കൂടി പരിചരിക്കുന്നില്ല എന്ന് അമ്മ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

അതൊന്നും ആരും ചോദ്യം ചെയ്യുന്നില്ല. ധനസമ്പാദനം ഇല്ലാതെ അദ്ദേഹം എങ്ങനെ ജീവിക്കുന്നു? അദ്ദേഹം ലോഡ്ജില്‍ ആണ് താമസം!

യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനം എത്ര എന്നൊന്നും ആരും ഇതുവരെ ചോദിച്ചിട്ടില്ല!!! താങ്കള്‍ പറയുന്ന കാര്യം വാവ സുരേഷ് പാമ്പുകളെ പിടിച്ചു കാട്ടില്‍ കൊണ്ട് വിട്ടാണ് സേവനം ചെയ്യുന്നത് എന്നത് ഒരു വിവരമില്ലായ്മയാണ്.

അത് ഒരു അലങ്കാരമാണോ ? നാട്ടില്‍ നിന്നു പിടികൂടുന്ന പാമ്പിനെ കാട്ടില്‍ കൊണ്ട് വിടുന്ന പ്രവര്‍ത്തിയെ സേവനം എന്ന് പറയാന്‍ എങ്ങനെ കഴിയുന്നു? അര്‍ബന്‍ വൈല്‍ഡ്‌ലൈഫ് എന്താണ് എന്ന് അറിയാത്ത കേരളത്തിലെ ഒരു മുന്‍ വനം മന്ത്രി!
വാവ സുരേഷ് എന്തിനാണ് വാടക കാറില്‍ പോകുന്നത് ?

ഇത്രയും കാലം വനം ഉദ്യോഗസ്ഥര്‍ അര്‍ബന്‍ വൈല്‍ഡ്‌ലൈഫ് സംരക്ഷണത്തിന് വലുതായിട്ട് ഒന്നും തന്നെ ചെയ്തിട്ടില്ല. നൂറോളം വരുന്ന PASSIONATE CONSERVATIONISTS തന്നെയാണ് ചെയ്തു കൊണ്ട് വന്നിരുന്നത്.

പിന്നെ താങ്കള്‍ പറഞ്ഞു ഡി.എഫ് ഒക്ക് അധികാരമില്ല എന്ന്. തുറന്നു പറയട്ടെ ഒരു മുന്‍ വനം മന്ത്രിക്കു ഒരു ഡിഎഫ്ഒയുടെ RIGHTS അറിയില്ലേ ? വന്യജീവി സംരക്ഷണം ഇന്ത്യയിലെ ഓരോ സാധാരണക്കാരന് പോലും ചോദ്യം ചെയ്യാം. (Article 51 A (g) of the Constitution) .

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ വനം വകുപ്പിലെ ഉദ്യോഗസ്ഥരെ പാമ്പിനെ തിരിച്ചറിയാന്‍ പഠിപ്പിച്ചത് വാവ തന്നെ. സംശയമില്ല.

ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ജോലിയില്‍ പ്രവേശിക്കുന്നത് പാമ്പുകളെ പറ്റി പഠിച്ചിട്ടല്ല. ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ കൂടി പിന്നീടാണ് ഈ വിഷയങ്ങളൊക്കെ പഠിക്കുന്നത് .

ഏറ്റവും വലിയ വിഡ്ഢിത്തം അദ്ദേഹം വിളമ്പിയത് പാമ്പിനെ കണ്ട ശേഷമാണ് ഒരു ഡോക്ടര്‍ ചികിത്സ നല്‍കുന്നത് എന്നാണ്! ഏതു കാലഘട്ടത്തിലാണ് താങ്കള്‍ ജീവിക്കുന്നത് ? ഇപ്പോള്‍ ബിഗ് ഫോര്‍ കടിച്ചാല്‍ പൊലിവാലെന്റ ASV യാണ് നല്‍കാറ്.

ഓരോ പാമ്പിനും ഓരോ ANTI SNAKE VENOM അല്ല!!! ഇത് താങ്കള്‍ പഠിക്കണം, മനസ്സിലാക്കണം. ഡോക്ടര്‍ പാമ്പു കടിച്ച വ്യക്തിയുടെ മെഡിക്കല്‍ ലാബ് ടെസ്റ്റ് റിപ്പോര്‍ട്ട് നോക്കിയാണ് ചികില്‍സ നടത്തുന്നത .

മൃഗ വേട്ട നടക്കുന്നു എന്ന് പറയുന്നു . ഇദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ ഇതൊന്നും അറിയുമായിരുന്നില്ലേ ?
SAFETY EQUIPMENTS ഉപയോഗിച്ചാണ് പാമ്പിനെ പിടിക്കേണ്ടത് എന്നും, പാമ്പിനെ തലകീഴായി പിടിച്ചാല്‍ എന്ത് സംഭവിക്കും എന്നും താങ്കള്‍ മനസ്സിലാക്കണം.

ആ വീഡിയോയില്‍ ഇനിയും കുറെ സത്യമായി ഒരു ബന്ധമില്ലാത്ത കാര്യങ്ങളാണ് കണ്ടതും കേട്ടതും ! അദ്ദേഹത്തിന്റെ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് POINT BY POINT വിശദീകരിക്കാന്‍ നിന്നാല്‍ അതൊരു നീണ്ടകഥയാവും.

മനുഷ്യര്‍ക്ക് ചിലകാര്യങ്ങള്‍ക്കായി സമയമുണ്ട് … പക്ഷേ ക്ഷമ എന്നൊന്നില്ല. അത് കൊണ്ട് വീണ്ട ഒരു വിശദീകരണം വായിക്കുകയുമില്ല.

ഏതു വിഷയമായാലും ആദ്യം പറഞ്ഞ പോലെ സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു…
എനിക്ക് വിഷമം തോന്നുന്നത് താങ്കള്‍ അടക്കമുള്ള വാവാ സുരേഷിന്റെ ആരാധകരോടാണ്.

അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അദ്ദേഹത്തിന്റെ ആരാധകരുടേയും വനം വകുപ്പിന്റേയും മാത്രം അവിവേകമാണ്. വനം വകുപ്പ് അദ്ദേഹത്തെ ദുരുപയോഗപ്പെടുത്തുകയായിരുന്നു. .

വന്യ മൃഗങ്ങളെ സംരക്ഷിക്കേണ്ടത് വനം വകുപ്പാണ്. അവര്‍ക്ക് കഴിയാതെ വന്നപ്പോള്‍… വാവ സുരേഷിനെ അവര്‍ വേണ്ടി ഉപയോഗിച്ചു എന്നതാണ് സത്യം. Human wildlife conflict വരുന്ന സാഹചര്യത്തില്‍… വനം വകുപ്പ് നാട്ടുകാരില്‍ നിന്നും രക്ഷപ്പെടാന്‍ വാവ സുരേഷിനെ മനഃപൂര്‍വം ചൂഷണം ചെയ്തു എന്നതാണ് സത്യം.

പിന്നെ ആരാധകര്‍ മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അഭ്യുദയകാംക്ഷികള്‍ ഒരു സുഹൃത്ത്, ഒരാളുടെ നന്മയ്ക്കായി കൂടെ നില്‍ക്കണം. തെറ്റുകള്‍ ചൂണ്ടികാണിച്ചു നേര്‍വഴിക്കു നയിക്കണം.

പക്ഷേ ഇവിടെ പാവം വാവ സുരേഷിന്റെ കാര്യത്തില്‍ അന്ധമായി അദ്ദേഹം ചെയ്തതൊക്കെ ആര്‍പ്പ് വിളിച്ച് പ്രോത്സാഹിപ്പിച്ചു. ആ പ്രോത്സാഹനത്തില്‍ ഒരു അദ്ദേഹം വീണു പോയി .

പിന്നെ അതില്‍ നിന്നും പുറത്ത് വരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. വാവ സുരേഷിനോട് ഇക്കൂട്ടര്‍ അദ്ദേഹം എടുക്കുന്ന നിലപാടുകളില്‍ കുറച്ചു കൂടി ശ്രദ്ധിക്കണം എന്ന് ഉപദേശിച്ചിരുന്നെങ്കില്‍ !

കേരളത്തിന്റെ മുതല്‍ കൂട്ടും അഭിമാനവും ആയ വാവ സുരേഷിന് ഇന്ന് ഈ ഗതി വരുമായിരുന്നില്ല. ഞാന്‍ പറഞ്ഞിട്ട് അവന്‍ മാറിയില്ലല്ലോ എന്ന ആ അമ്മയുടെ ആത്മരോദനം കേള്‍ക്കേണ്ടി വരില്ലായിരുന്നു. വാവസുരേഷ്, കുറെ വര്‍ഷങ്ങള്‍ ആരോഗ്യത്തോടെ ജീവിക്കണമെങ്കില്‍ പാമ്പുകളെ സൂക്ഷിച്ചു കൈകാര്യം ചെയ്‌തേ പറ്റൂ.

                                                           സസ്‌നേഹം വിജയ് നീലകണ്ഠന്‍