ഓര്‍മ്മത്തണല്‍-പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി.
ചുഴലി: ചുഴലി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1988 എസ്.എസ്.എല്‍.സി ബാച്ചിന്റെ സംഗമം ‘ഓര്‍മ്മത്തണല്‍ ‘വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളോടെ മെയ് ഒന്നിന് ചുഴലി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു.
സംഗമത്തിന്റെ ഉദ്ഘാടനം അധ്യാപകരായ കെ.അച്യുതന്‍ മാസ്റ്റര്‍, സി.നാണിക്കുട്ടി ടീച്ചര്‍, പി.പി.വി.പ്രഭാകരന്‍ മാസ്റ്റര്‍, ടി.വി.ഗോപാലന്‍ മാസ്റ്റര്‍, മേരി ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു കൊണ്ട് നിര്‍വ്വഹിച്ചു.
തുടര്‍ന്ന് നടന്ന ഗുരുവന്ദനം പരിപാടിയില്‍ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. എം.വി.ശാന്തകുമാരി അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവര്‍ത്തകനായ എ.കെ. അനുരാജ്, സി. ജയദേവന്‍, ടി.പി.ബാബു, പി.വി.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കെ.രമേശന്‍ സ്വാഗതവും പി.വി.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.