വിശുദ്ധ മിഖായേല്‍ ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണം നടത്തി-ഓശാന ഞായര്‍ ആചരിച്ചു.
കുഞ്ഞിമംഗലം: ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിച്ചു.

ജറുസലേമിലേക്ക് യേശുക്രിസ്തു നടത്തിയ യാത്രയുടെ സ്മരണകളുമായി നടന്ന ഓശാനാ ഞായറിന്റെ ഭാഗമായി
കുഞ്ഞിമംഗലം വിശുദ്ധ മിഖായേല്‍ ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണം നടത്തി.
രാവിലെ 7 30 ന് സെന്റ് മൈക്കിള്‍സ് ഗ്രോട്ടോയില്‍ നിന്ന് ആരംഭിച്ച പ്രദക്ഷിണത്തെ തുടര്‍ന്ന് വിശുദ്ധ ബലിയര്‍പ്പിച്ചു.
ഇടവക വികാരി ഫാ.ആരിഷ് സ്റ്റീഫന്‍ നേതൃത്വം നല്‍കി.
