ഇത്തവണ ഔഷധച്ചെടി വിതരണം പ്ലാസ്റ്റിക്ക് രഹിതമാക്കി ഔഷധി

അശോകം, കുവളം, നീര്‍മരുത്, ചിറ്റമൃത്, ഞാവല്‍, ആര്യവേപ്പ്,  ദന്ത പാല, ആര്യവേപ്പ്, കമ്പിൾ, പലക പയ്യാനി, കറുവപ്പട്ട, താന്നി, പുളി, കൂവളം, നീർമരുത്, കറ്റാർവാഴ, തുളസി, ചിറ്റമൃത്, തെച്ചി, മൈലാഞ്ചി, നിലവേപ്പ്, നീലയമരി, ചെമ്പരത്തി, തെച്ചി കൊടുവേലി, തിപ്പല്ലി, രാമച്ചം, എരിക്ക്, കരിക്കുറിഞ്ഞി, കരിനൊച്ചിൽ, ശതാവരി, പനിക്കൂർക്കൽ

പരിയാരം: പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യാൻ ഇത്തവണ പ്ലാസ്റ്റിക്ക് രഹിത തൈകളുമായി പരിയാരം ഔഷധി.

റൂട്ട് ട്രെയിനർ ട്രേകളിലായി ഇത്തവണ വിതരണത്തിനൊരുക്കിയത് ഒരു ലക്ഷം ഔഷധച്ചെടികൾ.

മുൻ കാലങ്ങളിൽ പ്ലാസ്റ്റിക് പോക്കറ്റുകളിൽ മണ്ണ് നിറച്ചായിരുന്നു തൈകൾ തയ്യാറാക്കിയിരുന്നത്.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്ന ഈ തൈകളുടെ പ്ലാസ്റ്റിക്ക് കൂടുകൾ പല സ്ഥലങ്ങളിലായി കൂട്ടിയിടുന്നത് പരിസ്ഥിതിക്ക് ദോഷകരമായി വരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഇത്തവണ ഒരു ലക്ഷത്തോളം വിവിധയിനം തൈകൾ റൂട്ട് ട്രെയിനർ ട്രേകളിൽ തയ്യാറാക്കിയതിനാൽ വേരുകളോടെ പറിച്ചെടുത്ത് എളുപ്പത്തിൽ മറ്റൊരിടത്തേക്ക് കൊണ്ടു പോകാനും പ്ലാസ്റ്റിക്ക് പാക്കറ്റുകൾ ഒഴിവാക്കാനും കഴിയും.

കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിന് സമീപത്തെ ഔഷധ സസ്യ നേഴ്‌സറിയിലാണ് തൈകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും സന്നദ്ധ സംഘടനകള്‍ക്കും പരിസ്ഥിതിദിനത്തോടു ബന്ധിച്ച് ജൂൺ ഒന്നു മുതൽ തൈകൾ നൽകി തുടങ്ങും.

അശോകം, കുവളം, നീര്‍മരുത്, ചിറ്റമൃത്, ഞാവല്‍, ആര്യവേപ്പ്,
ദന്ത പാല, ആര്യവേപ്പ്, കമ്പിൾ, പലക പയ്യാനി, കറുവപ്പട്ട, താന്നി, പുളി, കൂവളം, നീർമരുത്, കറ്റാർവാഴ, തുളസി, ചിറ്റമൃത്, തെച്ചി, മൈലാഞ്ചി, നിലവേപ്പ്, നീലയമരി, ചെമ്പരത്തി, തെച്ചി കൊടുവേലി, തിപ്പല്ലി, രാമച്ചം, എരിക്ക്, കരിക്കുറിഞ്ഞി, കരിനൊച്ചിൽ, ശതാവരി, പനിക്കൂർക്കൽ എന്നീ ഔഷധസസ്യങ്ങളാണ് വിതരണത്തിന് ഒരുങ്ങിയിരിക്കുന്നത്.

കൂടുതൽ ചെടികൾ ഉൽപ്പാദിപ്പിക്കാനായി
കടന്നപ്പള്ളി റോഡരികിലായി പുതിയ നേഴ്‌സറിയും ഔഷധിസ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ ഒന്നേകാല്‍ ലക്ഷം തൈകള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. നല്ലരീതിയില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ മനോഹരമായ കാഴ്ച്ചയാണ്.

കേരളത്തില്‍ ഔഷധി നേരിട്ട് നടത്തുന്ന സര്‍ക്കാര്‍ ഉടമയിലുള്ള ഏക ഔഷധ സസ്യ നേഴ്‌സറിയാണ് പരിയാരത്ത് നുറേക്കറോളം സ്ഥലത്തുള്ളത്.

ഔഷധിയുടെ വടക്കന്‍ മേഖലാ ഔഷധ വിതരണ കേന്ദ്രവും ഔഷധസസ്യ വിജ്ഞാനവ്യാപന കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

പരിസ്ഥിതി ദിനത്തിൽ വിവിധ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സൗജന്യമായി

നൽകുന്നതിന് പുറമെ 20 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് പരിമിതമായ തോതിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഫോൺ: 9633505909.