മുഴപ്പിലങ്ങാട് പൗര്‍ണ്ണമിയില്‍ പാച്ചേന്‍ നാരായണന്‍(88) നിര്യാതനായി

മുഴപ്പിലങ്ങാട്: പോലീസ് സ്റ്റേഷന് സമീപം മലക്ക്താഴെ റോഡില്‍ റിട്ട. സുബേദാര്‍ പൗര്‍ണമിയില്‍ പച്ചേന്‍ നാരായണന്‍ (88) അന്തരിച്ചു.

മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്രം തറയില്‍ കാരണവരും ബാവോട് വരയില്‍ മുത്തപ്പന്‍ മഠപ്പുര ട്രസ്റ്റിയും, ശ്രീനാരായണ ബസ് ഉടമയും, കോണ്‍ഗ്രസ് രണ്ടാം വാര്‍ഡ് കമ്മിറ്റി ട്രഷററുമാണ്.

ഭാര്യ: കെ.എം.ശാന്ത.

മക്കള്‍: പി.കെ.ബീന, പി.കെ.ബവിത, പി.കെ.രാജേഷ് (കോഴിക്കോട് മെഡിക്കല്‍ കോളേജ് പി.ഡബ്‌ള്യു.ഡി ഇലക്ട്രിക്കല്‍ ഓവര്‍സിയര്‍).

മരുമക്കള്‍:എന്‍.പി.അജയകുമാര്‍ (റിട്ട. പൊതുമരാമത്ത് വകുപ്പ്), അനില്‍ കൃഷ്ണന്‍ (അഴീക്കോട്), നമിത.

സഹോദരങ്ങള്‍: രാധ, സരോജിനി, പരേതരായ കണ്ണന്‍, മാധവി, ബാലന്‍, ലക്ഷ്മി, രാമന്‍.

സംസ്‌ക്കാരം നാളെ(തിങ്കള്‍) രാവിലെ 11 മണിക്ക് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.