കുറ്റിക്കോലില്‍ കെട്ടിടാവശിഷ്ടങ്ങളിട്ട് വയല്‍ നികത്തല്‍-പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.
തളിപ്പറമ്പ്: ദേശീയപാതയില്‍ കുറ്റിക്കോലില്‍ വയല്‍ പ്രദേശത്ത് തെങ്ങിന്‍തോപ്പ് എന്ന് പറഞ്ഞ് ദിവസങ്ങളായി ലോഡുകണക്കിന് കെട്ടിട അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്.
മണ്ണ് എന്നുപറഞ്ഞ് റവന്യൂ അധികാരികളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ബില്‍ഡിംഗ് വെയിസ്റ്റ് കരിങ്കല്ലുകളാണ് ഇവിടെ നിക്ഷേപിക്കുന്നത്.
രണ്ട് ഏക്ര സ്ഥലത്താണ് ഇത്തരത്തില്‍ വ്യാപകമായി ഭൂമി നികത്തുന്നത്.
കുപ്പം മുതല്‍ 5 കിലോമീറ്റര്‍ ദേശീയപാത യാത്രക്കാര്‍ക്ക് കുറ്റിക്കോല്‍ ജഗ്ഷന്‍ എത്തുമ്പോള്‍ ദാഹജലം നല്‍കാന്‍ പാര്‍ലറുകളും ഹോട്ടലുകളും സ്ഥാപിക്കാനാണ് ഭൂമി നികത്തുന്നതെന്നാണ് ആക്ഷേപം.
വയലുകള്‍ നികത്തുന്നതിനെതിരെ ഇ.മോഹനന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ നല്‍കിയ പരാതി അടിയന്തിരമായി പരിശോധിക്കാന്‍ വികസനസമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.